തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി. മന്ത്രി വസതിയില്‍ വെച്ച് ഉപദ്രവിച്ചിട്ടില്ലെന്നും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കേസില്‍ കോടതി ഈ മാസം 27ന് വിധി പറയും. പരാതി പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയ പെണ്‍കുട്ടി പിന്നീട് പിന്‍വലിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു