കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന്‍ ജിത്തു ഒരു മാസം മുന്‍പു തൂങ്ങിമരിച്ചിരുന്നു. ചന്ദ്രവയലില്‍ ചെറുപുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാഘവന്‍ താമസിച്ചുവന്നിരുന്നത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.