ലക്‌നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ പേരുകള്‍ കൈമാറി. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ അഖിലേഷിനു അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മുലായം ഒത്തുത്തീര്‍പ്പിന് ഒരുങ്ങുന്നത്.

അതേസമയം, സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് അഖിലേഷ് സമാജ്‌വാദി പാര്‍ട്ടി ജനറല്‍സെക്രട്ടറി രാം ഗോപാല്‍ വര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് എസ്.പിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു വൈകിട്ട് പ്രഖ്യാപിച്ചേക്കും.