Connect with us

kerala

ആലപ്പുഴ വാഹനാപകടം; വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Published

on

ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാടും കോളേജും. കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന നാല് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാല്ല.

രാത്രി ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഒരാള്‍ തല്‍ക്ഷണം മരിച്ചിരുന്നു. ബാക്കി നാല് പേര്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്.

ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ശക്തമായ മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

 

kerala

ബൈക്കില്‍ സാരി കുടുങ്ങി അപകടം; റോഡില്‍ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്.

Published

on

ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന്‍ എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.

അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

kerala

കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം

കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്

Published

on

കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.

പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

Trending