• അല്ലുസിരീഷിന്റെ ആദ്യ മലയാള ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സ്

പൃഥ്വിരാജും ദുല്‍ഖറും നിവിന്‍പോളിയുമെല്ലാം താരപരിവേശത്തിലേക്കുയരുന്നതിനു മുമ്പ് മലയാളി യുവത്വത്തെ കൈയിലെടുത്ത താരമാണ് അല്ലു അര്‍ജുന്‍. കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള താരം. ആര്യ മുതല്‍ ഹാപ്പി, ബണ്ണി തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം കേരളത്തില്‍ തിയേറ്ററുകള്‍ നിറച്ചോടി.

ഒരു അവസരം ഒത്തുവന്നാല്‍ മലയാളത്തിലും അഭിനയിക്കുമെന്ന് അല്ലു പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴിതാ ചേട്ടനേക്കാള്‍ ഒരു പടി കടന്ന് നേരത്തെ തന്നെ മലയാളത്തില്‍ ഒരു കൈനോക്കാനിറങ്ങുന്നു അല്ലുവിന്റെ അനിയന്‍ അല്ലു സിരീഷ്. മോഹന്‍ലാലിനൊപ്പമാണ് രൂപത്തില്‍ ഏകദേശം ചേട്ടനെപ്പോലെ തോന്നിക്കുന്ന അനിയന്റെ മലയാള അരങ്ങേറ്റം. പട്ടളക്കാരുടെ കഥ പറയുന്ന മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേര്‍സാണ് ചിത്രം. മോഹന്‍ലാലിനൊപ്പമായതില്‍ താരം പെരുത്ത് സന്തോഷത്തിലുമാണ്.

dc-cover-anqo7jum40paign73rdn6br1k7-20160513230847-mediസിനിമാ ലോകത്ത് നവാഗതനായ അല്ലു സിരീഷ് ഇതുവരെ അഭിനയിച്ചത് മൂന്ന് പടങ്ങളിലാണ്. തെലുങ്കു പടമായ ഗൗരവമാണ് ആദ്യ ചിത്രം. 1971 യുദ്ധകാലത്തെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമാ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് സിരീഷ്.