Culture

കൂടത്തായിയിലെ കൊലപാതകങ്ങള്‍ ആത്മഹത്യയെന്ന് ആഡ്വ. ആളൂര്‍; ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ല

By chandrika

October 10, 2019

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആളൂര്‍. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്‌സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് െ്രെകംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ പറഞ്ഞു.