അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനുശേഷം ഭാര്യ ഷീല ഒരു മലയാളം ചാനലിനോട് സംസാരിച്ചത് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയെക്കുറിച്ച് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ട്രോളുകളെ ഇഷ്ടപ്പെടുന്നയാളാണെന്ന് ഷീല പറയുന്നു.

തന്നെ പരിഹസിച്ചു ഇറങ്ങിയ വീഡിയോ മൂന്നുലക്ഷത്തി മുപ്പതിനായിരം പേര്‍ കണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാള്‍ വേഗമാണ്. ഇപ്പോള്‍ പെണ്‍പിള്ളാരു കറുത്ത കണ്ണാടിയൊക്കെ വച്ച് വീണ്ടും കളിയാക്കി ഡബ്‌സ്മാഷ് വീഡിയോ ഒക്കെ ഇറക്കിയെന്ന് കേട്ടു. വളരെ സങ്കടത്തോടെ ഇതുകണ്ട് കൂട്ടുകാരൊക്കെ വിളിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. താന്‍ തമാശയിഷ്ടപ്പെടുന്നയാളുമാണ്. എന്നാല്‍ ഒരാളേയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് വിശ്വസിക്കുന്നത്. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് പറഞ്ഞ് എടുത്ത് പരിഹസിച്ച് പുറത്തുവിടുകയാണുണ്ടായത്. അതെല്ലാം അതിന്റെ വഴിക്ക് പോകട്ടെയെന്നും അവര്‍ വ്യക്തമാക്കി.

ചൂടായതുകൊണ്ട് കാറിലിരിക്കുമ്പോഴാണ് ഒരു ഇംഗ്ലീഷ് ചാനലില്‍ നിന്നുമുള്ള പെണ്‍കുട്ടി വന്ന് കാണുന്നത്. കോട്ടയത്തുകാരിയാണെന്ന് പറഞ്ഞപ്പോഴാണ് കാറില്‍നിന്നിറങ്ങി സംസാരിക്കാന്‍ തയ്യാറായത്. അപ്പോള്‍ മറ്റു മാധ്യമങ്ങളും വന്നു. ഒരു വീട്ടുകാരിയെന്ന നിലയില്‍ തനിക്ക് അറിയുന്ന ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മയിതെന്ന് പറഞ്ഞപ്പോള്‍ സംസാരിച്ചു. പിന്നെ മാറിനില്‍ക്കുമ്പോഴാണ് മലയാളം ചാനല്‍ വരുന്നത്. അവരത് പുറത്തുവിടില്ലെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞതൊന്നും ഗമ കൊണ്ടല്ല. ഭര്‍ത്താവുമായി ആറുവര്‍ഷത്തോളമുള്ള മോദിയുടേയും അമിത്ഷായുടേയും ബന്ധം തനിക്കാറിയാവുന്നതാണെന്നും ഷീല പറഞ്ഞു.