തെന്നിന്ത്യന്‍ താരം അമലപോളും സംവിധായകന്‍ എഎല്‍ വിജയിയും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. വിവാഹമോചനത്തിനു കാരണം തമിഴിലെ ഒരു പ്രമുഖനടനുമായുള്ള അമലയുടെ ബന്ധമാണെന്നും അത് ധനുഷാണെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമലപോള്‍.

ധനുഷുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അറപ്പുളവാക്കുന്നു. വിവാഹമോചന സമയത്ത് ധനുഷുമായി സംസാരിച്ചിരുന്നു ഞാന്‍. വിജയിയുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. അത്തരത്തിലുള്ള ഒരാളുമായി ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നുവെന്നും അമലപോള്‍ പറയുന്നു.

വിവാഹമോചനം ജീവിതത്തിന്റെ അവസാനമാണെന്ന് കരുതുന്നില്ല. രണ്ടുപേര്‍ക്കും ദുഷ്‌ക്കരമായ അവസ്ഥയാണ്. എന്നാലും രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. സിനിമയിലാണ് ഇനി ശ്രദ്ധ ചെലുത്തുന്നത്. മലയാളത്തിലും തമിഴിലും സജീവമാണെന്നും അമലപോള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി അമല രംഗത്തെത്തിയിരിക്കുന്നത്.