സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ താരം അമല പോളിന് പരിക്കേറ്റു. തമിഴ് ചിത്രമായ അതോ അന്ത പറവൈക്കു വേണ്ടി ആക്ഷന്‍ ചെയ്യുന്നതിനിടയിലാണ് അമലക്കു പരിക്കേറ്റത്. കൈക്കു പരിക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.

ആക്ഷന്‍ പ്രധാന്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം സീനും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അമല ചെയ്തിരിക്കുന്നത്. താരത്തിന്റെ ആസ്പത്രിയില്‍ നിന്നുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. കെ.ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.