ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. പാന്‍ നമ്പറിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്നത് ഒഴിവാക്കിയാണ് ചട്ടം ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്-സി.ബി.ഡി.ടി) ഉത്തരവിറക്കി.

പിതാവിന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം സിംഗിള്‍ പാരന്റ് ആയിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് നേടാന്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ ചട്ടം ഡിസംബര്‍ അഞ്ചിന് പ്രാബല്യത്തില്‍ വരും. ഇതോടെ പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ മാതാവിന്റെയോ പിതാവിന്റെയോ പേര് ഉപയോഗിക്കാവുന്നതാണ്.