ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ അഡ്മിറ്റ് ചെയ്തത്. കോവിഡ് മുക്തനായതിന് ശേഷം രണ്ടാഴ്ചക്ക് മുമ്പാണ് ചികില്‍സ പൂര്‍ത്തിയാക്കി എയിംസില്‍ നിന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്.