Connect with us

More

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

Published

on

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. 2014 നവംബര്‍ 31 ന് സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പുറപ്പെട്ട ലോയ അന്നു രാത്രി അവിശ്വസനീയ സാഹചര്യങ്ങളിലാണ് മരണപ്പെട്ടത്. ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് ‘കാരവന്‍’ മാഗസിനില്‍ അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന ലേഖനം എഴുതിയത്. സപ്‌ന ജോഷിയുടെ മകളുടെ വിവാഹത്തിന്, താല്‍പര്യമില്ലാതിരുന്നിട്ടും രണ്ട് സഹജഡ്ജിമാര്‍ ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്‍ 40 മിനുട്ടോളം സംസാരിച്ച ലോയ തന്റെ തിരക്കുകളെപ്പറ്റി അവരോട് ബോധിപ്പിച്ചു. ഇതായിരുന്നു കുടുംബവുമായുള്ള അവസാന സംഭാഷണം. പിറ്റേന്ന് പുലര്‍ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പിതാവ് ഹര്‍കിഷന്‍ ലോയക്കും ഭാര്യ ശര്‍മിളക്കും സഹോദരിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചെന്നുമാണ് ലഭിച്ച വിവരം. ഇതില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്‍ നിരവധിയാണെന്നും സഹോദരി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്റ്റെപ്പുകള്‍ നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തെ അറിയിക്കാതെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മെഡിക്കല്‍ വിദഗ്ധയായ താന്‍ മൃതദേഹത്തില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്‍ പിന്മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു- അനുരാധ പറഞ്ഞു. അതിരാവിലെ 6.15-നാണ് ലോയ മരിച്ചതെന്നാണ് പൊലീസ് റെക്കോര്‍ഡ്. എന്നാല്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്‍ ബഹേതി എന്നയള്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്‍കാന്‍ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്‍ഭാഗത്തെ കോളറില്‍ രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ ‘കൊറോണറി ആര്‍ട്ടറി ഇന്‍സഫിഷ്യന്‍സി’ ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48-കാരനായ ലോയക്കുണ്ടായിരുന്നില്ല. ലോയക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്‍ ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടം നടത്തിയ നാഗ്പൂര്‍ മെഡിക്കല്‍ കോളജിലെ ഒരാള്‍, പോസ്റ്റ്മോര്‍ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്‍ധരാത്രിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടന്നു എന്നു വരുത്താന്‍ മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്‍ക്കാന്‍ ‘മുകളില്‍ നിന്ന്’ നിര്‍ദേശം ലഭിച്ചു-ഇയാള്‍ ലേഖകനോട് പറഞ്ഞു. സൊഹ്റാബുദ്ദീന്‍ കേസില്‍ അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്‍ സുപ്രീംകോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്‍ന്നത്. ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്‍ ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

More

മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

Published

on

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Continue Reading

kerala

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

Published

on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.

Continue Reading

Trending