Film

മാക്ടയെ തകര്‍ത്തതിന് പിന്നില്‍ ഒരു നടന്‍; സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല: വിനയൻ

By webdesk14

August 20, 2024

സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ. പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് നേരെ മാത്രമല്ല ഉള്ളത്. പവർ ഗ്രൂപ്പുകളെ കുറിച്ച് ആദ്യം പരാമർശിച്ചത് താനെന്നും വിനയൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ശ്രമിച്ചത് പതിനനഞ്ചംഗ പവർ ഗ്രൂപ്പ്.

ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങള്‍ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ പവര്‍ ഗ്രൂപ്പാണെന്ന് വിനയന്‍ പറഞ്ഞു. പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയ്ക്ക് ഒത്തിരി ഡാമേജ് ഉണ്ടാക്കുന്നതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരാന്‍ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്. സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല. പവർ ഗ്രൂപ്പ് ഇപ്പോഴും എനിക്ക് പിന്നാലെ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കണം. മാക്ടയെ തകർത്തത് ഒരു നടൻ, 40 ലക്ഷം അഡ്വാൻസ് വാങ്ങി സിനിമ ചെയ്‌തില്ല. സിനിമയിലെ ചിലര്‍ ചേര്‍ന്ന് മാക്‌ട ഫെഡറേഷനെ തകര്‍ത്തതാണെന്നും അതിന്‍റെ തിക്‌ത ഫലങ്ങളാണ് സിനിമ മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.