More
“ഗുരുവായൂരപ്പാ, അബ്ദുല്‍ വസീദിനെ കാത്തുകൊള്ളണേ…” വൈറലായി; സ്‌നേഹം പരന്ന ഒരു പോസ്റ്റ്!!
അര്‍ധരാത്രിയില്‍ പെരുമഴയത്ത് വഴിയില്‍ പെട്ടുപ്പോയ അനീഷ് ആനിക്കാടിന്റെ മുന്നില്‍ സ്‌നേഹമരമയാണ് അബ്ദുല്‍ വസീദെന്ന സാധാരണ ഓട്ടോക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ദുരിതത്തില്‍ സ്‌നഹമഴയായി പെയ്ത വസീദിന്റെ കുറിച്ച് അനീഷ് എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അനീഷ് തന്റെ അനുഭവം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ…
ഗുരുവായൂരപ്പാ…. അബ്ദുൾ വസീദിനെ കാത്തു കൊള്ളണെ…………. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ദൈവദൂതനെപ്പോലെയെത്തിയ തൃശൂർ തൃപ്പയാറിലെ ഓട്ടോ ഡ്രൈവർ അബ്ദുൾ വസീദിനൊരു സ്റ്റേഹക്കുറിപ്പ്….. ഗുരുവായൂരിലേക്കു പോകും വഴി തൃപ്പയാറിനു 5 കി.മി അകലെ വലിയൊരു കുഴിയിലേക്ക് ചാടി കാറിന്റെ മുൻ ടയർ പഞ്ചറായി…. ഞാനും സുഹൃത്തുക്കളായ അജി ചേട്ടനും, നമ്പൂതിരി ചേട്ടനും ചേർന്നു മുൻ ടയർ മാറ്റിയിടാൻ മഴക്കിടെ ശ്രമം തുടങ്ങി… ഊരിമാറ്റിയ ടയറിന്റെ സ്ഥാനത്ത് സ്റ്റെപ്പിനി ടയർ കയറ്റിയിട്ടപ്പോൾ അറിയുന്നു… മാസങ്ങളായി നോക്കാതിരുന്ന സ്റ്റെപ്പിനി Sയറിനും കാറ്റില്ല…. പരീക്ഷണത്തിന്റെ സമയം.. കടത്തിണ്ണയിൽ ഇരിക്കുന്ന ഞങ്ങളുടെ അടുത്ത് ഹൈവേ പൊലിസ് സംഘം നിർത്തി… വിവരമറിഞ്ഞപ്പോൾ മൂന്നു കി.മി പുറകിലേക്കു പോയാൽ പമ്പ് ഉണ്ടെന്നും കാറ്റടിക്കാമെന്നും പൊലീസ്…… കാറ്റു കുറഞ്ഞു വരുന്ന ടയറുമായി കാറോടിച്ചു പമ്പിലേക്ക്… ഉറക്കച്ചടവോടെയിരുന്ന പമ്പ് ജീവനക്കാരൻ സ്റ്റേ ഹ പൂർവ്വം പറഞ്ഞതിങ്ങനെ.. ഇവിടുത്തെ കാറ്റടിക്കുന്ന സംവിധാനം കേടായിട്ടു ഒരാഴ്ചയായി…. പരസ്പരം കണ്ണിൽ നോക്കി വിഷമത്തിലായി ഞങ്ങൾ. കോട്ടയത്തു നിന്നു വരിക യാണെന്നുൾപ്പെടെ പറഞ്ഞതോടെ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു പറഞ്ഞ് അയാൾ കാറ്റടിക്കാൻ ശ്രമം തുടങ്ങി… പമ്പിലെ കേടായ കാറ്റു കുറ്റിയിൽ നിന്നു സ്വൽപ്പം വീതം കാറ്റാണ് Sയറിലേക്ക് കയറുന്നത്… 15 മിനിട് സമയം കൊണ്ട് കാറ്റ് നിറഞ്ഞു…. പക്ഷെ ടയറിൽ നിന്നും കാറ്റ് ഇറങ്ങി പോകുന്ന ശബ്ദം ഇരട്ടി വേഗതയിലും…. അർധരാത്രിയിൽ ചെയ്ത സേവനത്തിനു പ്രതിഫലം പോലും പറ്റാത്ത അയാൾ പറഞ്ഞു ഇനി 13 കി.മി മുന്നിൽ അടുത്ത പമ്പ് പ ഉണ്ടെന്ന്….. അവിടെ വരെ മുന്നോട്ട് പോകാൻ തീരുമാനിച്ചു… പക്ഷെ തൃപ്പയാർ എത്തുന്നതിനു മുമ്പേ കാറ്റ് തീർന്നു വണ്ടി നീങ്ങാതായി….. രാത്രി ഓട്ടം കഴിഞ്ഞു അർധരാത്രി ഒന്നേകാലോടെ വിട്ടിലേക്ക് ഓട്ടോയുമായി പോകാൻ നിൽക്കുന്ന വസീദിനെ അവിടെ വെച്ചു കണ്ടു…. കാര്യം പറഞ്ഞപ്പോൾ ഇവിടെ നിന്നു 7 കി.മി. മുന്നോട്ടു പോയാൽ ഒരു പഞ്ചർ വർക്ക് സ് കടയിൽ ആൾ കാണുമെന്നു വസീദ്…. മുന്നോട്ടു പോകാനാകാത്ത കാർ റോഡരികിലേക്ക് മാറ്റിയിട്ടു… ഒന്നു കൂടി Sയർ ഊരി മാറ്റാൻ ഊർജം കുറഞ്ഞു നിന്ന ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ വസീദ് തന്നെ ടയർ ഊരിയെടുത്തു… തുടർന്നു ഞങ്ങളെ കയറ്റി പഞ്ചർ വർക്ക് സ് കടയിലേക്ക്.. ഉറങ്ങി കിടന്ന കടയിലെ ആളെ വിളിച്ചുണർത്തി തകരാർ പരിഹരിച്ചു… 14 കി.മിദൂരം ഓട്ടോ ഓടി തിരിച്ചെത്തി വസിദ് തന്നെ യർ ഇട്ടു തന്നു….. പോകും വഴിയെല്ലാം രാത്രിയിൽ ചെയ്ത വിവിധ സേവനങ്ങളുടെ സ്റ്റേഹസ്പർശമുള്ള കഥകൾ വസിദ് ഞങ്ങളോടു പറഞ്ഞു കൊണ്ടിരുന്നു…. ടയർ ഇട്ട ശേഷം രാത്രി രണ്ടു മണി വരെ ഞങ്ങൾക്കൊപ്പം ചിലവഴിച്ചതിനു കനത്ത തുക പ്രതിഫലം ചോദിക്കുമെന്നു കരുതിയ വസിദ് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു…. എനിക്ക് 160 രൂപ ഓട്ടോ ക്കൂലി മാത്രം മതി ചേട്ടന്മാരെ……….. 200 രൂപ സ്റ്റേ ഹ പൂർവ്വം നൽകി ഗുരുവായൂരിലേക്ക് മുന്നോട്ടു പോകുമ്പോൾ വസിദ് ഓട്ടോ യിൽ പോകുമ്പോൾ പറഞ്ഞ ഒരു സംഭവം മനസിൽ തുടിച്ചു കൊണ്ടിരുന്നു….. അത് ഇങ്ങനെ : തൃപ്പയാറിൽ നിന്നു തൃശൂർ മെഡിക്കൽ കോളജിലേക്ക് കാൻസർ രോഗികൾ ഉൾപ്പെടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കാറുണ്ട്… പല ഓട്ടോക്കാരും വെയിറ്റിങ് ചാർജ് ഉൾപ്പെടെ ചേർത്ത് 1200 – മുതൽ 16oo വരെ ചാർജ് ഈടാക്കും….. പക്ഷെ ഞാൻ 960 രൂപയെ ഈടാക്കു…. പല രോഗികളും ചോദിക്കും ഇതെന്താ ഇങ്ങനെയെന്ന്…. രോഗികൾ ഡോക്ടറെ കാണാൻ പോകുമ്പോൾ ഓട്ടോ പാർക്ക് ചെയ്ത ശേഷം മരുന്ന് ലഭിക്കുന്നതിനുള്ള നീണ്ട ക്യൂവിൽ കയറി താൻ നിൽക്കും…. രോഗി ഡോക്ടറെ കണ്ട് മരുന്ന് ചീട്ടുമായി വരുമ്പോഴേക്കും താൻ ക്യൂവിന്റ ഏറ്റവും മുൻനിരയിൽ കാണും… അപ്പോ അവർക്ക് വല്യൊരു കാത്തിരിപ്പ് ഒഴിവാകുകയും വെയിറ്റിങ് കൂലി ലാഭിച്ചു നൽകുകയും ചെയ്യാമല്ലോ……. വസീദിന്റെ ഈ പോളിസി എല്ലാ സ്റ്റേ ഹ നിധികളായ ഓട്ടോ ചേട്ടന്മാർക്കും സമർപ്പിക്കുന്നു…. വസീദിന്റെ സ്റ്റേ ഹ മനസിനു നന്ദിയുടെ ആയിരം പൂച്ചെണ്ടുകൾ…”
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
News
വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala12 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala11 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി
-
kerala14 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

