Connect with us

Culture

പാസ്പോര്‍ട്ട് അപേക്ഷ; ഇളവുകളുമായി വിദേശകാര്യമന്ത്രാലയം

Published

on

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകളുമായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ജനം ദുരിതം അനുഭവിച്ച വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചത്.

ഇളവുകള്‍ താഴെ-

  • 1989 ജനുവരി 26-ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
    ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സ്‌കൂള്‍ ടിസി തുടങ്ങിയവയും ഉപയോഗിക്കാം.
  • ദമ്പതികള്‍ക്ക് അവരുടെ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി.
  • വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല.
  • മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും.
  • ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി

കൂടുതല്‍ വിവരങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് വായിക്കാം

untitled-1-copy

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്

പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്

Published

on

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ‘ഫോറെൻസിക്’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മിക്കുന്നത്.

മികച്ച ദൃശ്യ ഭാഷ പുലർത്തുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസർ സൂചന നൽകുന്നുണ്ട്.  ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷങ്ങൾ ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

Continue Reading

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

Film

ലോൾ; ഹൃസ്വ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’

Published

on

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’ (LOL – Laugh Out Love). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു.

ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ശബ്ദമിശ്രണം: രാജേഷ് എ.പി. കളറിസ്റ്റ്: വൈഷ്ണവ് ഡി. മുഖ്യ സംവിധാന സഹായി: സലിൽ റുക്കിയ അഷറഫ്. മുഖ്യഛായാഗ്രഹണ  സഹായി: അഖിൽ എസ്. ഷോർട്ട് ഫിലിം ഉടൻതന്നെ റിലീസ് ചെയ്യും. പി ആർ ഒ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി.

Continue Reading

Trending