kerala
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളിക്ക് പരിക്ക്
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയന്‍കീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തില്‍പ്പെട്ടത്. മുഖത്തും കാലിലും പരിക്കേറ്റ ഷിബുവിനെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. രണ്ടു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു മത്സ്യത്തൊഴിലാളിയായ ഫെബിന് നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ഷിബുവിനെ മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് രക്ഷിച്ച് കരക്കെത്തിച്ചത്.
kerala
സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു; പവന് 1360 രൂപ വര്‍ധിച്ചു
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1360 രൂപ ഉയര്‍ന്ന് 92,280 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വര്‍ധിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോള്‍ഡിന്റെ വില 4,086.57 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
രാവിലെ കൂടിയ സ്വര്‍ണവില കഴിഞ്ഞ ദിവസം (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപ വര്‍ധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.
kerala
സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് ഇടി മിന്നലിനും സാധ്യതയുണ്ട്.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
kerala
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ കേസ്
പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ പരാതി. പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
സ്പായില്‍ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്
-
india17 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF18 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala16 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala14 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india15 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala12 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

