പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറുന്നത്.

കപൂര്‍ത്തലയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്. സിഖ് പതാകയായ നിശാന്‍ സാഹബിനെ അപമാനിച്ചതും മതനിന്ദ ആരോപിച്ചുമാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഗുരുഗ്രന്ഥ സാഹിബിന് എടുത്ത് സ്ഥാപിച്ചിരുന്ന വാളില്‍ സുരക്ഷാ വേലികള്‍ ചാടിയ ശേഷം തൊട്ടു എന്നതാണ് അക്രമത്തിന് കാരണം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുരുഗ്രന്ഥ സാഹിബ് എന്നത് സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നു.