ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്‌പെക്ടര്‍ (scpetcre) എന്നീ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ തൊട്ട് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു. മാക് ഒഎസ് 10.13.2, ഐഒഎസ് 11.2 എന്നീ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ചെയ്തിട്ടുള്ളവര്‍ പേടിക്കേണ്ടതില്ലെന്നും ആപ്പിള്‍ അവകാശപ്പെട്ടു.

എന്നാല്‍ ആപ്പിള്‍ ഉപകരണങ്ങളെ മാത്രമല്ല, മിക്കവാറും ഡെസ്‌ക്ടോപ്പുകളെയും ലാപ്‌ടോപ്പുകളെയും ഫോണുകളെയും ബാധിക്കാവുന്ന പ്രശ്‌നങ്ങളാണ് മെല്‍റ്റ്ഡൗണും സ്‌പെക്ടറും എന്നാണ് ഐ.ടി വിദഗ്ധരുണ്ടെ അഭിപ്രായം.

വെബ് ബ്രൗസറുകളിലേക്ക് അയയ്ക്കുന്ന കോഡുകളിലൂടെയാണ് മാക് കംപ്യൂട്ടറുകളും ഐഒഎസ് ഉപകരണങ്ങളും സ്‌പെക്ടര്‍ ആക്രമണത്തിനു വിധേയമാകുക. അതുകൊണ്ട്, അടുത്ത ദിവസങ്ങളില്‍ ബ്രൗസറായ സഫാരിക്കു വേണ്ടി ഒരു പാച്ച് അയയ്ക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇതു കൂടാതെ, ഭേദിക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു കൂടുതല്‍ പഠിച്ച ശേഷം ഐഒഎസ്, മാക് ഒഎസ്, ടിവിഒഎസ് എന്നിവയെല്ലാം അപ്‌ഡേറ്റു ചെയ്യുമത്രേ. കമ്പനിയുടെ ആപ് സ്‌റ്റോറിലൂടെ മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നും ആപ്പിള്‍ ഉപദേശിക്കുന്നു.

പ്രൊസസറുകളെ ബാധിക്കാവുന്ന ഹാര്‍ഡ് വെയര്‍ ബഗുകള്‍ ആണു പ്രശ്‌നക്കാരെന്നാണു കണ്ടെത്തല്‍. ഈ ബാഗുകളിലൂടെ നുഴഞ്ഞു കയറി ഏതു കമ്പ്യൂട്ടറിലുമുള്ള വിവരങ്ങള്‍ എടുക്കാം എന്നതാണ് പ്രധാനമായും ചൂണ്ടി കാണിക്കപ്പെടുന്ന അപകടം.