Sports
അര്‍ജന്റീനയെ നാണം കെടുത്തി സ്പെയിന്
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്പെയിന്. സൗഹൃദ മത്സരമാണെന്ന് പോലും പരിഗണിക്കാതതെ ആറു ഗോളുകള്‍ക്കാണ് സ്പെയിന് അര്‍ജന്റീനയെ വലിച്ചൊട്ടിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും.
റയല്‍ മാഡ്രിഡ് താരം ഇസ്കോ ഹാട്രിക് നേടിയ മത്സരത്തില്‍ ഡിയാഗോ കോസ്റ്റ്, തിയാഗോ അല്‍സന്റാര, അസ്പാസ് എന്നിവരും സ്പെയ്നിനായി ലക്ഷ്യം കണ്ടു. നിക്കോളാസ് ഒട്ടമണ്ടി അര്‍ജന്റീനയുടെ ഗോള്‍ കണ്ടെത്തി.
മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് 12ാം മിനിറ്റില്‍ തന്നെ ആദ്യ പ്രഹരമേറ്റു. കോസ്റ്റയുടെ ഗോളില്‍ സ്പെയിന് ലീഡ് നേടി. പിന്നീട് 27ാം മിനിറ്റില്‍ ഇസ്കോ സ്പെയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 12 മിനിറ്റിന് ശേഷം ഒട്ടമണ്ടിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു.
എന്നാല്‍ സ്പെയിന് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി സ്പാനിഷ് പട അര്‍ജന്റീനയുടെ വലയിലേക്ക് അടിച്ചു കയറ്റി. 52ാം മിനിറ്റില്‍ ഇസ്കോയും മൂന്നു മിനിറ്റിന് ശേഷം തിയാഗോയും സ്പെയിനിനായി ലക്ഷ്യം കണ്ടു. പിന്നീട് അസ്പാസ് 73ാം മിനിറ്റില്‍ സ്പെയിനിന്റെ അഞ്ചാം ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും വല ചലിപ്പിച്ച് ഇസ്കോ ഹാട്രിക് തികച്ചു. പരിക്കേറ്റ് ഒന്നാം ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ 22ാം മിനിറ്റില്‍ തന്നെ കളം വിട്ടത് അര്‍ജന്റീനക്ക് തിരിച്ചടിയായി.
Sports
ബാഴ്സലോണ 908 ദിവസത്തിന് ശേഷം ക്യാമ്പ് നൗവിലേക്ക്; ബില്‍ബാവോക്കെതിരെ ശനിയാഴ്ച മത്സരം
ശനിയാഴ്ച ലാലീഗയില്‍ അത്ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.
ബാഴ്സലോണ: ദീര്ഘനാളുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് എഫ്സി ബാഴ്സലോണ വീണ്ടും സ്വന്തം ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തുന്നു. 908 ദിവസങ്ങള്‍ക്ക് ശേഷമാണ് ബാഴ്സലോണ തിരികെ ക്യാമ്പ്നൗവിലക്ക് എത്തുന്നത്. ശനിയാഴ്ച ലാലീഗയില്‍ അത്ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.
ക്യാമ്പ് നൗവില്‍ 45,401 കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള താത്കാലിക ലൈസന്‍സ് നഗരസഭ തിങ്കളാഴ്ച രാവിലെ അനുവദിച്ചു. ഇതോടെയാണ് പുതുക്കിപ്പണിയുന്ന സ്റ്റേഡിയം കുറഞ്ഞ ശേഷിയോടെ തുറക്കാന്‍ കഴിഞ്ഞത്.
റിനോവേഷന്‍ സമയത്ത് ബാഴ്സലോണ കഴിഞ്ഞ രണ്ടുസീസണുകളായി മോന്റ്റിയുക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കളിച്ചു വരികയായിരുന്നു. ഇടക്കിടെ 23,000 കാണികളുടെ മുന്നില്‍ നടന്ന ഓപ്പണ്‍ പരിശീലനത്തില്‍ നിന്നും ലഭിച്ച വരുമാനം ബാഴ്സ ഫൗണ്ടേഷന് നടത്തിപ്പില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു.
റിനോവേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പുതുക്കിയ ക്യാമ്പ് നൗവില്‍ 105,000 കാണികള്‍ക്ക് ഒരേസമയം മത്സരം കാണാന്‍ കഴിയുമെന്ന് ക്ലബ് അറിയിച്ചു. സ്റ്റേഡിയം കഴിഞ്ഞ നവംബറില്‍ തന്നെ തുറക്കാമെന്നായിരുന്നു പ്രാഥമിക പദ്ധതി, പക്ഷേ നിര്‍മാണം വൈകിയതോടെ ഉദ്ഘാടനം നീണ്ടുപോയിരുന്നു.
തത്സമയം ലഭിച്ച നഗരസഭാ അനുമതിയോടെ, ഭാഗിക ശേഷിയിലുള്ള സ്റ്റേഡിയത്തില്‍ ബാഴ്സലോണ ആക്ഷനിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ്.
Sports
ആഫ്രിക്കന്‍ ഫുട്ബോളര് അവാര്‍ഡിന് സലാഹും ഹകിമിയും മുഖാമുഖം
പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.
കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പ്രശസ്തമായ പുരസ്കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്‍ റണ്ണേഴ്സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിറുത്തിയത്. ഡിസംബറില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 29 ഗോളുമായി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.തുര്‍ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്‍ ഒസിമെന് നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്.
Sports
124 റണ്‍സ് ചേസിങ്ങിലും പതനം; ഈഡനില്‍ ഇന്ത്യയ്ക്ക് 30 റണ്‍സിന് തോല്‍വി
ഈഡന് ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.
കൊല്‍ക്കത്ത: ആദ്യ ഇന്നിങ്സില്‍ 30 റണ്‍സിന് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്സില്‍ അതേ അളവില്‍ തോല്‍വി വഴങ്ങി ഇന്ത്യ. ഈഡന് ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം പൂര്‍ണമായും സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ബാറ്റര്‍മാര്‍ നിരന്തരം പുറത്താകുകയും ഇന്ത്യ 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു.
1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 120 റണ്‍സ് പിന്തുടര്ന്ന് 81 റണ്‍സിന് ഓള്‍ഔട്ടായതിനു ശേഷമാണ് ഇന്ന് 125ല്‍ താഴെയുള്ള ടാര്‍ഗറ്റ് ഇന്ത്യ കൈവിട്ടത്. 28 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ചേസിങ്ങാണിത്.
ഇന്ത്യ ചേസിങ്ങില്‍ പരാജയപ്പെട്ട കുറഞ്ഞ സ്കോറുകള്‍:
120 വെസ്റ്റിന്‍ഡീസിനെതിരെ, 1997 (ബ്രിജ്ടൗണ്)
124 ദക്ഷിണാഫ്രിക്കക്കെതിരെ, 2025 (ഈഡന് ഗാര്‍ഡന്‍സ്)
147 ന്യൂസിലന്‍ഡിനെതിരെ, 2024 (വാംഖഡെ)
176 ശ്രീലങ്കക്കെതിരെ, 2015 (ഗാലെ)
193 ഇംഗ്ലണ്ടിനെതിരെ, 2025 (ലോര്‍ഡ്സ്)
സ്പിന്നിന് അത്യധികം സഹായകമായ പിച്ച് ഒരുക്കിയത് ഇന്ത്യന്‍ ടീമിനെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. ബാറ്റര്‍മാരുടെ പരാജയമാണ് തോല്‍വിക്ക് കാരണം എന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മത്സരം ഇന്ത്യക്കായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ തെംബാ ബവുമയുടെ (55*) ശാന്തമായ ഇന്നിങ്സ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്പിന്നിങ് പിച്ചുകളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ് പ്രതികരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ആര്.ഐ.പി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തയാറാക്കുന്ന പിച്ചുകള്‍ മത്സരത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും കഴിവുകള്‍ തെളിയിക്കാനാവുന്നില്ല. പിച്ചിന്റെ സ്വഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കാര്‍ ഒരിക്കലും വളരില്ല” ഹര്ഭജന് അഭിപ്രായപ്പെട്ടു.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News13 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

