Connect with us

crime

സൈനിക കോഴ്‌സിന്റെ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തും

സൈനിക കോഴ്‌സിന്റെ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തും

Published

on

സമൂഹമാധ്യമങ്ങളില്‍ സൈറ്റുകളില്‍ പ്രചരിക്കുന്ന സൈനിക കോഴ്‌സിന്റെ വിഡിയോ ക്ലിപ്പിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ്് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടു.

പ്രത്യേക സുരക്ഷാസേനയുടെ ക്യാമ്പ് ചിത്രീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉമണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

crime

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ കൊക്കെയ്നുമായി യുവതി അറസ്റ്റിൽ

സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു.

Published

on

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു.

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്‌സ്‌ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ശാസ്ത്രീയ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. വിപണിയിൽ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ.

Continue Reading

crime

ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി; പുറത്തിറങ്ങി കള്ളനോട്ടടി; യുവാവ് പിടിയിൽ

200 രൂപയുടെ 95 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

Published

on

ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങിയ ശേഷം കള്ള നോട്ടടിച്ച് യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്.

200 രൂപയുടെ 95 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഭൂപേന്ദ്ര സിങ് ധഖത്. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

ജയിലിൽ തടവുകാർക്കുള്ള വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാൾ പ്രിന്റിങ്ങിൽ പരിശീലനം നേടിയിരുന്നു. ഇതാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഉപജീവനത്തിനായി കണ്ടെത്തിയത്. എന്നാൽ‍ അത് കള്ളനോട്ടടിക്കാനാണെന്ന് മാത്രം. ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പൊലീസിന് നൽകിയ മൊഴി.

ജയിൽനിന്നിറങ്ങിയാൽ സാധാരണജീവിതം നയിക്കാനായി തടവുകാരെ സഹായിക്കാനാണ് വിവിധമേഖലകളിൽ പരിശീലനം നൽകുന്നത്. എന്നാൽ, ജയിലിൽനിന്ന് കിട്ടിയ വിദ്യ കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്.

ഓഫ്‌സെറ്റ് പ്രിന്റിങ്, സ്‌ക്രീൻ പ്രിന്റിങ് എന്നിവയിലാണ് ജയിലിൽ പരിശീലനം നൽകിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടടിക്കാനുള്ള കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, വിവിധതരം കടലാസുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

Continue Reading

crime

കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നിധി തേടിയെത്തിയവരുടേതെന്ന് പൊലീസ്

മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published

on

തുമകൂരുവിലെ കുഞ്ചാഗിയില്‍ 3 പേരെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുപേര്‍ പിടിയില്‍. തുമകൂരു സ്വദേശിയായ സ്വാമി, ഇയാളുടെ അഞ്ചുകൂട്ടാളികള്‍ എന്നിവരാണ് പിടിയിലായത്. മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് കുഞ്ചാഗിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയകാറിനുള്ളില്‍ മൂന്നുമൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നുനടന്ന പരിശോധനയില്‍ ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടി സ്വദേശി ഇംത്യാസ് (34), മാദഡ്ക്ക സ്വദേശി ഇസാക് (56), നാഡ സ്വദേശി സാഹുല്‍ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കത്തിയ കാര്‍ വിശദപരിശോധന നടത്തിയതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

കത്തിയകാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയസംഭവം കുഞ്ചാഗിയില്‍ വലിയ ആശങ്കകള്‍സൃഷ്ടിച്ചിരുന്നു. വെള്ളമില്ലാത്ത കുളത്തിലായിരുന്നു കാറുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പിടിത്തമുണ്ടായതെന്ന വിലയിരുത്തലിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ കാറിന് സമീപത്ത് ബലപ്രയോഗം നടന്നലക്ഷണം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ വിശദപരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയായിരുന്നു.

നിധി കിട്ടിയിട്ടുണ്ടെന്നും ഇത് വില്‍ക്കാനുണ്ടെന്നും പറഞ്ഞാണ് പ്രതികള്‍ കൊല്ലപ്പെട്ട മൂവരെയും ബന്ധപ്പെട്ടതെന്നാണ് സൂചന. തുടര്‍ന്ന് ഇത് വാങ്ങാനെത്തിയ മൂവരെയും കൊലപ്പെടുത്തിയശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കിയെന്നും പൊലീസ് പറയുന്നുണ്ട്. കോറ പൊലീസാണ് കേസന്വേഷിക്കുന്നത്.

Continue Reading

Trending