ന്യൂഡല്‍ഹി: പണം നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുകിട്ടുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കിലീക്ക്‌സ് സ്ഥാപകന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യയിലെ ദശലക്ഷകണകിന് പൗരന്‍മാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണെന്നും സ്‌നോഡന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകക്കെതിരെ കേസെടുത്ത നടപടിയേയും അദ്ദേഹം വിമര്‍ശിച്ചിച്ചു. അന്വേഷണമല്ല അവര്‍ അര്‍ഹിക്കുന്നത്, അവാര്‍ഡാണ്. ദശലക്ഷകണക്കിന് പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഈ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണം. കേന്ദ്ര സര്‍ക്കാര്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടത് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥരെയാണ്’-സ്‌നോഡന്‍ പറഞ്ഞു.

500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടുമെന്ന് കഴിഞ്ഞയാഴ്ച ട്രിബ്യൂണ്‍ ദിനപത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഈ വിവരം കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തക രചനാ ഖൈറയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യു.ഐ.ഡി.എ.ഐ കേസ് എടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 419, 420, 468, 471 വകുപ്പുകളും ഐടി നിയമത്തിലെ 66 വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്ന