Connect with us

Video Stories

തോക്കിനെതിരെ തെരുവിലിറങ്ങി അമേരിക്കന്‍ കൗമാരം

Published

on

 

അമേരിക്കന്‍ കൗമാരം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോള്‍ ‘നീറോ ചക്രവര്‍ത്തി’യെ പോലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൗനവ്രതത്തിലായത് ഏവരേയും അത്ഭുതപ്പെടുത്തി. ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ റാലി തോക്ക് നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വന്തക്കാരായ ആയുധ ലോബിയുടെ തടവറയിലാണ് ട്രംപും സഹകാരികളും. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ കൗമാരക്കാരും സ്ത്രീകളുമടക്കം ലക്ഷങ്ങള്‍ അണിനിരന്ന റാലിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമേരിക്കയിലെ മറ്റ് നഗരങ്ങളിലും ലോകമെമ്പാടും നടന്ന വന്‍പ്രതിഷേധ പ്രകടനങ്ങള്‍ ശുഭസൂചനയാണ്.
#ോറിഡ പാര്‍ക്ക് ലാന്റിലെ സ്‌കൂളില്‍ കഴിഞ്ഞ മാസം കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും നേതൃത്വം നല്‍കിയ ‘മാര്‍ച്ച് ഫോര്‍ ഔവര്‍ ലൈവ്‌സ്’ എന്നറിയപ്പെട്ട റാലി അമേരിക്കന്‍ ഭരണകൂടത്തെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെയും ഒരുപോലെ അമ്പരപ്പിച്ചു. ‘ഒന്നുകില്‍ ജനങ്ങള്‍ക്കൊപ്പം കടമ നിറവേറ്റുക അല്ലെങ്കില്‍ ഇറങ്ങിപ്പോകൂ’ എന്ന മുദ്രാവാക്യം ട്രംപ് ഭരണകൂടത്തിനുള്ള താക്കീതാണ്. കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എമ്മാ ഗോണ്‍ സാല്‍വസ് വിളിച്ച മുദ്രാവാക്യം പ്രകടനക്കാര്‍ ഏറ്റു ചൊല്ലുമ്പോള്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. ‘തോക്കുകള്‍ ആര്‍ക്കും എവിടെ നിന്നും വാങ്ങാം’ എന്ന അമേരിക്കയിലെ അവസ്ഥ അവസാനിപ്പിക്കാന്‍ അവര്‍ പോരാട്ടം തുടരും. ‘കുട്ടികളെയാണ് സംരക്ഷിക്കേണ്ടത് തോക്കുകളെയല്ല’ എന്ന് ആക്രോശിച്ചത് ഭരണ-പ്രതിപക്ഷത്തോടാണ്. റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും മാറിമാറി അധികാരത്തില്‍ വരുമ്പോഴും തോക്കു നിയന്ത്രണം കര്‍ശനമാക്കാന്‍ കഴിയാത്തവിധം ശക്തമാണ് ആയുധലോബിയുടെ രാഷ്ട്രീയ സ്വാധീനം. പ്രതിവര്‍ഷം മുവായിരം ‘തോക്ക് മരണം’ സംഭവിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 10,000 ലധികം മരണം സംഭവിച്ചു. 2016ല്‍ സംഖ്യ 11,000. 1968 മുതല്‍ 2011 വരെ തോക്ക് ഉപയോഗിച്ച് 1.4 മില്യണ്‍ മരണം. 2013ല്‍ മാത്രം തോക്ക് ഉപയോഗിച്ച് ആത്മഹത്യ ഉള്‍പ്പെടെ 13,286 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ അനശ്വര നേതാവ് മാര്‍ട്ടിങ് ലുതര്‍ കിങിന്റെ പൗത്രി യോലാന്‍ഡ റിനി കിങിന്റെ പ്രസംഗം പെന്‍സിന്‍ വാനിയ റാലിയില്‍ ആവേശം സൃഷ്ടിക്കുന്നതായി. ‘തോക്കില്ലാത്ത ലോകം’ റിനി കിങിന്റെ ആഹ്വാനം നടക്കാന്‍ പോകുന്നില്ലെങ്കിലും കൗമാര അമേരിക്കയുടെ സ്വപ്‌നമാണെന്ന് കരഘോഷം വ്യക്തമാക്കുന്നു. അമേരിക്കയിലും പുറത്തും ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങൡലും ആയിരത്തോളം ചെറു റാലികളും രൂപപ്പെട്ടു. ഇതിന് പുറമെ ലണ്ടന്‍, പാരീസ്, ടോക്കിയോ സിഡ്‌നി, ജനീവ, ബെര്‍ലിന്‍ തുടങ്ങിയ ലോക നഗരങ്ങളിലും ഐക്യദാര്‍ഡ്യ പ്രകടനം നടക്കുകയുണ്ടായി. അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധം ജ്വലിച്ചുയരുമ്പോള്‍ ട്രംപിന്റെ മൗനം കടുത്ത വിമര്‍ശനത്തിന് കാരണമായി. ഒക്‌ടോബറില്‍ ലോസ്‌വേഗാസില്‍ സ്റ്റീഫന്‍ പഡോക്ക് എന്ന അക്രമി വെടിവെപ്പിലൂടെ 58 പേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം തോക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നതിനിടെ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ‘അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ വെടിവെപ്പ് തടയാനാകു’മെന്നായിരുന്നു ട്രംപിന്റെ കണ്ടുപിടുത്തം.
അമേരിക്കക്കാരില്‍ മഹാഭൂരിപക്ഷവും തോക്ക് സ്വന്തമാക്കിയവരാണ്. സ്വന്തം രക്ഷക്ക് തോക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരേക്കാള്‍ നിയന്ത്രണം കര്‍ശനമാക്കണമെന്ന അഭിപ്രായത്തിനാണ് എന്‍.ബി.സി ന്യൂസിനെ സര്‍വേ ഫലം (58 ശതമാനം). നൂറ് ഡോളര്‍ നല്‍കിയാല്‍ ആര്‍ക്കും വിപണിയില്‍ നിന്ന് തോക്ക് വാങ്ങാം. സെമി ഓട്ടോമാറ്റിക് തോക്കില്‍ നിന്ന് മിനുട്ടില്‍ നൂറുക്കണക്ക് വെടിയുതിര്‍ക്കാന്‍ കഴിയും. കൂട്ടക്കുരുതിക്ക് സെമി ഓട്ടോമാറ്റിക് തോക്ക് ആണ് ഉപയോഗിച്ചു കാണുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തോക്ക് സ്വന്തമാക്കിയവര്‍ യമന്‍കാരാണ്. 55 ശതമാനം. ആഭ്യന്തര യുദ്ധത്തിന്റെ രൂക്ഷതയാണ് കാരണമായി ചൂണ്ടിക്കാണിക്കാമെങ്കില്‍ സ്വിസ് (45) ഫിന്‍ലാന്റ് (45), സൈപ്രസ് (35), ഇറാഖ് (34), ഉറുഗ്വേ (32), കാനഡ (31), ആസ്‌ട്രേലിയ (30) എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്ക്. 1991ന് ശേഷം അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കുരുതി വര്‍ധിച്ചു. 1991ല്‍ ടെക്‌സാസ് കിലിന്‍ (23), 2007ല്‍ വെര്‍ജിന (32), 2016ല്‍ #ോറിഡ ഒറിന്‍ഡോ (49), 2017ല്‍ ടെക്‌സാസ് സതര്‍ലാന്റ് (26), ലാസ് വിഗാഫ് (58), 2018ല്‍ പാര്‍ക്ക്‌ലാന്റ് (17) എന്നിങ്ങനെ കൂട്ടക്കുരുതി നടന്നതായി അമേരിക്കന്‍ ജര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വെളിപ്പെടുത്തി. ജീവിത പങ്കാളിയില്‍ നിന്ന് ഓരോ 16 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ഒരാള്‍ കൊല്ലപ്പെടുന്നതായി അസോസിയേറ്റ് പ്രസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആത്മഹത്യയും തോക്ക് ഉപയോഗിച്ച് തന്നെ. ഇവരില്‍ മധ്യവയസ്‌കര്‍ 80 ശതമാനമാണ്. 2016ല്‍ ഇത്തരം 2553 മരണം നടന്നു. വിചിത്രമായി കാണാവുന്നത് കൂട്ടക്കുരുതിയില്‍ മൂന്നില്‍ രണ്ടും ഇരയായത് കറുത്ത വര്‍ഗക്കാരാണത്രെ.
വാഷിങ്ടണ്‍ പോസ്റ്റ്, 2013 സെപ്തംബറില്‍ ന്യൂ ടൗണ്‍ വെടിവെപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ 58 ശതമാനവും നിയന്ത്രണം കര്‍ശനമാക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 29 ശതമാനം മാറ്റം വേണ്ടെന്ന് അഭിപ്രായക്കാരും. സെമി ഓട്ടോമാറ്റിക്ക് തോക്ക് വില്‍പനയില്‍ കടുത്ത നിയന്ത്രണം വേണമെന്ന് 40 ശമതാനം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആയുധ കമ്പനികളും കോര്‍പറേറ്റുകളുമാണ്. തോക്ക് നിയന്ത്രണത്തിന് ബറാക്ക് ഒബാമ ശ്രമം നടത്തിയപ്പോള്‍ കൈപൊള്ളി. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ (എന്‍.ആര്‍.എ) വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും കര്‍ശന നിയന്ത്രണത്തിന് മുറവിളി കൂട്ടുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണത്രെ അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വം. ഇത്തരം കുത്തക കമ്പനികളില്‍ വലിയ സ്ഥാനം വഹിച്ചവര്‍ പലപ്പോഴും ഭരണ നേതൃത്വത്തിലെത്തുക പതിവാണ്. 146 വര്‍ഷത്തെ ചരിത്രമുണ്ട്, തോക്ക് നിയന്ത്രണത്തിനായുള്ള പ്രതിഷേധ സമരങ്ങള്‍ക്ക്. എന്നാല്‍ ഇപ്പോഴത്തെ നീക്കം നിസ്സാരമല്ല. വീഥികള്‍ നിറഞ്ഞ് ഒഴുകുന്ന കൗമാരക്കാര്‍ ഭാവി അമേരിക്കയില്‍ നിര്‍ണായക ശക്തിയാണ്. അവരെ കണ്ടില്ലെന്ന് നടിക്കാന്‍ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് നേതൃത്വത്തിനോ, പ്രസിഡണ്ട് ട്രംപിനോ അധികനാള്‍ കഴിയില്ല.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending