Video Stories
അഫ്ഗാനില്‍ സമാധാന പ്രതീക്ഷ
കെ. മൊയ്തീന്‍കോയ
നാല്‍പത് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ വിവിധ ധ്രുവങ്ങളിലെ അഫ്ഗാന്‍ നേതാക്കള്‍ ഒത്തുചേര്‍ന്ന അപൂര്‍വ സന്ദര്‍ഭത്തിന് ഖത്തര്‍ തലസ്ഥാനമായി ദോഹ സാക്ഷിയായി. 7, 8 തീയതികളില്‍ നടന്ന സമാധാന സമ്മേളനത്തിന് പെട്ടെന്ന് പ്രഖ്യാപനം ഉണ്ടാകുന്നില്ലെങ്കിലും സുപ്രധാന ചുവട്‌വെപ്പ് എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. താലിബാന്‍ പ്രതിനിധികളുടെ സാന്നിധ്യമാണ് സമാധാന വീണ്ടെടുപ്പിന് നിര്‍ണായക ഘടകം. 1973 ജൂലൈ ഒന്നിന് സാഹിര്‍ഷാ രാജാവ് അട്ടിമറിക്കപ്പെട്ടശേഷം മാറിമാറിവന്ന ഭരണകൂടങ്ങളും സോവിയറ്റ്, അമേരിക്കന്‍ അധിനിവേശവും അഫ്ഗാനിസ്ഥാനെ പ്രേത നഗരമാക്കി. ഇപ്പോള്‍ അധിനിവേശകര്‍ക്കും തമ്മില്‍ പോരടിച്ച അഫ്ഗാന്‍ നേതാക്കള്‍ക്കും യുദ്ധവും പോരാട്ടവും മതിയായി. ലക്ഷങ്ങള്‍ മരിച്ചുവീണ മണ്ണില്‍ പുത്തന്‍ പ്രഭാതത്തിന് കാതോര്‍ക്കുകയാണ് മഹത്തായൊരു സംസ്‌കൃതി പിന്‍പറ്റുന്ന ജനത.
18 വര്‍ഷം മുമ്പ് അധിനിവേശം നടത്തിയ അമേരിക്ക ‘മാന്യ’മായ പിന്‍മാറ്റത്തിന് കഠിന ശ്രമത്തിലാണ്. നാല് പതിറ്റാണ്ട് മുമ്പ് കയ്യടക്കി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിച്ച സോവിയറ്റ് യൂണിയന്റെ പിന്‍ഗാമികളായ റഷ്യയും അഫ്ഗാനില്‍ സമാധാനം വീണ്ടെടുക്കാന്‍ അത്യധ്വാനത്തിലാണ്. ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന നീക്കം വിപുലമാക്കുമ്പോള്‍ മോസ്‌കോ കേന്ദ്രീകരിച്ച് മറ്റൊരു നീക്കവും സജീവം. ജനങ്ങളുടെ പിന്‍ബലമില്ലാതെ പാവ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന അനുഭവപാഠം വന്‍ശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ ദോഹയില്‍ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസ് തുറന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി അഫ്ഗാന്‍ സമാധാന വീണ്ടെടുപ്പിന്റെ കേന്ദ്ര ബിന്ദുവാണീ ഓഫീസ്. അമേരിക്കയുടെ പാവഭരണകൂടത്തെ വിറപ്പിച്ച്തന്നെ സമാധാനത്തിന്റെ പാതയിലും താലിബാന്‍ കരുനീക്കം നടത്തുന്നു. ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത് അഫ്ഗാനില്‍നിന്ന് 60 അംഗ പ്രതിനിധി സംഘമാണ്. പ്രസിഡണ്ട് അഷ്‌റഫ് ഗനിയെയോ സര്‍ക്കാര്‍ പ്രതിനിധികളെയോ ചര്‍ച്ചയില്‍ സ്വീകരിക്കുന്നില്ല. അമേരിക്ക പ്രതിഷ്ഠിച്ച പാവ ഭരണകൂടമാണ് അവയെന്നാണ് താലിബാന്‍ വാദം. എന്നാല്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തികള്‍ എന്ന നിലയില്‍ സമാധാന മേശക്ക് ചുറ്റുമിരിക്കാം. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍ അംബാസിഡര്‍മാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍. നാഷണല്‍ ഇസ്‌ലാമിക് ഫ്രണ്ട് തലവന്‍ സയ്യിദ് ഹാമിദ് ഗിലാനി ഹിസ്‌ബെ-ഇ-ഇസ്‌ലാമി പ്രസിഡണ്ട് ഖൈറത്ത് ബഷീര്‍ തുടങ്ങി പ്രമുഖരുമുണ്ട്. ഖത്തറിന് പുറമെ, ജര്‍മ്മനിയും ഇരുപക്ഷത്തെയും ഒന്നിച്ചിരുത്താന്‍ സഹായിച്ചു. ഇതിലിടക്ക് അമേരിക്കയും താലിബാന്‍ പ്രതിനിധികളും തമ്മില്‍ മറ്റൊരു ചര്‍ച്ച തുടരുന്നു. ഈ ചര്‍ച്ചയാകട്ടെ ഏഴാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. അധിനിവേശ സൈനിക പിന്മാറ്റം, വെടിനിര്‍ത്തല്‍, താലിബാന്‍ ഒളിപ്പോര് അവസാനിപ്പിക്കല്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയുടെ അഫ്ഗാന്‍കാര്യ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദ് ആണ്. താലിബാനും അഫ്ഗാന്‍ നേതാക്കളും തമ്മിലുള്ള സമാന്തര ചര്‍ച്ച മോസ്‌കോവില്‍ റഷ്യന്‍ നേതൃത്വത്തിലുമുണ്ട്. (റഷ്യക്ക് അഫ്ഗാനില്‍ പ്രത്യേകം റോള്‍ ഇല്ല.) രണ്ടാംഘട്ട മോസ്‌കോ ചര്‍ച്ച ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് റഷ്യന്‍ നേതൃത്വത്തിന്റെ പ്രഖ്യാപനം. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെടുന്നു. സെപ്തംബറിന്മുമ്പ് തന്നെ സമാധാന കരാറില്‍ എത്താനാകുമെന്നാണത്രെ പ്രതീക്ഷ. ഭാവി ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം താലിബാനായിരിക്കും. വെടിനിര്‍ത്തലിന് മുമ്പ് വിദേശ സൈനിക പിന്മാറ്റം നിര്‍ബന്ധമാണെന്ന് താലിബാന്‍ ശഠിക്കുന്നുണ്ട്. പ്രസിഡണ്ട് അഷ്‌റഫ് ഗനിക്കും ഭരണകൂടത്തിനും താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടെങ്കിലും അമേരിക്കയുടെ താല്‍പര്യത്തിന്മുന്നില്‍ നിശബ്ദര്‍.
ഇരുപക്ഷത്തും കടുംപിടുത്തം ദൃശ്യമല്ലത്രെ. അഫ്ഗാന്‍ ജനതയുടെ വികാരവും സമാധാനം തിരിച്ചുവരണമെന്ന് തന്നെ. 2001 സെപ്തംബര്‍ 11 ന് അമേരിക്കയും 27 സഖ്യരാഷ്ട്രങ്ങളും അഫ്ഗാനെ കടന്നാക്രമിക്കുമ്പോള്‍, ചെറുത്ത്‌നില്‍ക്കാതെ താലിബാന്‍ ഭരണകൂടവും സൈന്യവും കാബൂളില്‍നിന്ന് പിന്മാറുകയാണുണ്ടായത്. പ്രാന്തപ്രദേശങ്ങളിലും ഒളിപ്പോര് സൗകര്യം ലഭിക്കുന്ന മലകളിലും താവളമടിച്ച് അധിനിവേശകര്‍ക്ക് എതിരെ പോരാടി. അഫ്ഗാനിന്റെ മുപ്പത് ശതമാനത്തോളം പ്രദേശവും താലിബാന്‍ നിയന്ത്രണത്തില്‍. തലസ്ഥാനമായ കാബൂളില്‍ അടക്കം ഭരണ കേന്ദ്രങ്ങളില്‍ താലിബാന്‍ ആക്രമണം നിരന്തരം നടത്തുന്നു. താലിബാന്റെ ആതിഥ്യം സ്വീകരിച്ച് അഫ്ഗാനില്‍ താവളമടിച്ചിരുന്ന ഉസാമ ബിന്‍ലാദന്‍ വധിക്കപ്പെടുകയും അല്‍ഖാഇദ അഫ്ഗാനില്‍നിന്ന് താവളം മാറ്റുകയും ചെയ്തതോടെ താലിബാനുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അമേരിക്ക താല്‍പര്യം കാണിച്ചുവെന്നതാണ്.
1978 ഏപ്രില്‍ 27ന് പ്രസിഡണ്ട് സര്‍ദാര്‍ ദാവൂദ് ഖാനെ അട്ടിമറിച്ച് കമ്യൂണിസ്റ്റുകള്‍ ഭരണം കയ്യടക്കിയതോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറി. പ്രൊഫ. ബര്‍ഹാനുദ്ദീന്‍ റബാനിയും ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറും സിബ്ഹത്തുല്ല മുജദ്ദീദി എന്നിവര്‍ നേതൃത്വം നല്‍കിയ മുജാഹിദീന്‍ പോരാളികള്‍ക്ക് മുന്നില്‍ ചെമ്പട തോറ്റമ്പി. അമേരിക്കയുടെ പിന്തുണയോടെ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ അല്‍ഖഇദയും ചെമ്പടക്ക് എതിരെ പോരാടിയിരുന്നതാണ്. ചെമ്പട പരാജയപ്പെട്ടതോടെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ അധികാരത്തില്‍ എത്തിയെങ്കിലും അധികാര കേന്ദ്രത്തില്‍ തമ്മിലടി വ്യാപകം. ഇതിനെതിരെ അഫ്ഗാന്‍ ജനതയുടെ രോഷം ശക്തമായി അലയടിക്കുന്നതിനിടെയാണ് താലിബാന്റെ രംഗപ്രവേശം. പാകിസ്താന്‍ ചാരവിഭാഗം സജ്ജമാക്കിയ താലിബാന്‍ പോരാളികള്‍ 1996ല്‍ കാബൂള്‍ കയ്യടക്കി അഞ്ച് വര്‍ഷം ഭരിച്ചു. പിന്നീടാണ് ന്യൂയോര്‍ക്ക് ഭീകരാക്രമണം. അല്‍ഖഇദയുടെ പങ്ക് പുറത്തുവന്നതോടെ അഫ്ഗാനിസ്ഥാനെ അക്രമിച്ച് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കീഴടക്കിയതാണ് ചരിത്രം. സംഘര്‍ഷഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കണമെന്ന് അഫ്ഗാന്‍ ജനത ആഗ്രഹിക്കുന്നു. ബാഹ്യശക്തികള്‍ക്കും യുദ്ധം മതിയായി.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി
വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
-
india11 hours agoഡോളറിന്റെ മൂല്യം കൂടിയാല് നമുക്കെന്ത ഇന്ത്യക്കാര് രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്ശവുമായി ബിജെപി എംപി
-
india3 days agoബാബരി: മായാത്ത ഓര്മകള്
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില് വന്‍ കവര്ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള് സ്ഥാപിക്കണം’; ലോക്സഭയില് ആവശ്യവുമായി ബി.ജെ.പി എം.പി
-
News3 days agoബാലമുരുകനെതിരെ തിരച്ചില് ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില് 20,000 റണ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്മ

