Video Stories
പെണ്‍കുട്ടികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല
ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നതിലും അവര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതികളാകുന്നതിലും നിര്‍ഭാഗ്യവശാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ അധികരിച്ചുവരുന്നതായാണ് അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ഏറ്റവും ഹീനമായതാണ് കഴിഞ്ഞ ദിവസം അസം സ്വദേശിയായ പ്രതി വധശിക്ഷക്ക് വിധിക്കപ്പെട്ട പെരുമ്പാവൂരിലെ ജിഷവധം. ശതമാനത്തില്‍ വിരളമെങ്കിലും കണ്ണില്‍ചോരയില്ലാത്ത വിധമുള്ള കുറ്റകൃത്യങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടാകുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ശ്രേണിയില്‍ ഏറ്റവും ക്രൂരമായ സംഭവമെന്ന് രേഖപ്പെടുത്തപ്പെട്ടത് തൃശൂര്‍ തിരുവില്വാമലക്കടുത്ത് പഴയന്നൂര്‍ പൊലീസ്സ്റ്റേഷന് പരിധിയില്‍ 2011ല്‍ നടന്ന സൗമ്യ വധമായിരുന്നു. എന്നാല്‍ അതിലും ക്രൂരമായാണ് പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി മാനഭംഗത്തിലൂടെ കൊല ചെയ്യപ്പെട്ടത്.
2011 ഫെബ്രുവരിയില്‍ പാസഞ്ചര്‍ ട്രെയിനിനികത്തുവെച്ച് മാനംഭംഗശ്രമത്തിനിടെ ട്രെയിനില്‍നിന്ന് തള്ളിയിടപ്പെട്ട് റെയില്‍വെ ട്രാക്കില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൗമ്യവധം 2012ലെ ഡല്‍ഹി നിര്‍ഭയ സംഭവത്തിന് മുമ്പായിരുന്നുവെങ്കിലും ഡല്‍ഹി സംഭവമാണ് രാജ്യത്ത്വലിയ സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതം സൃഷ്ടിച്ചത്. സൗമ്യയെ കൊലപ്പെടുത്തിയത് തമിഴ്നാട്സ്വദേശിയും ഭിക്ഷാടകനുമായിരുന്ന ഗോവിന്ദച്ചാമിയായിരുന്നുവെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി ജീവപര്യന്തമായി ചുരുക്കുകയും പിന്നീട് സുപ്രീംകോടതി ആ വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം ഇതര സംസ്ഥാനക്കാര്‍ക്കെതിരെ 1770 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം നടന്ന 38 കൊലപാതകങ്ങളില്‍ 32ഉം ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ടതാണെന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കാര്യത്തിലും ഇതര സംസ്ഥാനക്കാരനായ യുവാവാണ് പ്രതി. അസാം സ്വദേശിയായ അമീറുല്‍ ഇസ്ലാം എന്ന ഇരുപത്താറുകാരന് ജിഷയുടെ വീടുമായുണ്ടായിരുന്ന അടുപ്പം ദുരുപയോഗപ്പെടുത്തി മാനഭംഗത്തിന് ശ്രമിക്കുകയും ചെറുത്ത യുവതിയെ അതിക്രൂരമായി കൊലചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അമീറുല്‍ഇസ്ലാം വര്‍ഷങ്ങളായി കൊച്ചിയിലും പെരുമ്പാവൂരിലുമായി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ഇയാളുടെ ജീവിത-കുടുംബപശ്ചാത്തലം സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേതിന് സമാനമല്ലെങ്കിലും ഏറെ സാമ്യതകളുള്ളതാണ്. കൊടിയ ദാരിദ്ര്യം തന്നെയാണ് ദോവിന്ദച്ചാമിയെപോലെ അമീറിനെയും കേരളത്തിലേക്ക് എത്തിച്ചേരാനും പെണ്‍കുട്ടികളെ കടന്നുപിടിക്കാനും പ്രേരിപ്പിച്ചത്. ഗോവിന്ദച്ചാമിക്ക് മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ദാരിദ്ര്യം കാരണം നാടുവിടുകയും സേലത്തും മറ്റുമായി തമിഴ്നാട്ടില്‍ തന്നെ നിരവധി മോഷണക്കേസുകളില്‍ ചെന്നുചാടുകയുമായിരുന്നു. ഇതിനിടെ ഒരു കൈപ്പത്തി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഒരു കൈ ഇല്ലാതെയാണ് പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തും തൃശൂരിലുമായി ഇയാള്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയിരുന്നത്. യുവ മനസ്സിലെ ലൈംഗിക തൃഷ്ണ അടക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത് വഴിക്കുവെച്ച് തക്കത്തില്‍ തരപ്പെടുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ്. ഗോവിന്ദച്ചാമിയുടെ ജീവിതചരിത്രം ഇതിന് തെളിവായിരുന്നു. പ്ലാറ്റ്ഫോമുകളിലും മറ്റുമായി രാത്രി കിടന്നുറങ്ങിയിരുന്ന സ്ത്രീകളിലായിരുന്നു ചാമിയുടെ ശാരീരിക തൃഷ്ണയുടെ ശമനമെങ്കില്‍ വൈകീട്ട് ഏഴു മണിയോടെ ഒറ്റക്ക് പാസഞ്ചര്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ എറണാകുളത്തുനിന്നെത്തിയ യുവതിക്ക് മുന്നില്‍ കാലനായതും ഇതേ ചാമിയായിരുന്നു. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഡല്‍ഹിയിലെ രാത്രി നഗര ബസ്സില്‍ നിര്‍ഭയ അതിക്രൂരമായി ബസ് ജീവനക്കാര്‍ മൂലം കൊല ചെയ്യപ്പെട്ടത്.
സാധാരണഗതിയില്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ രീതിയല്ല ഇത്തരം അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാന്യമായതും സാധാരണവുമായ ജീവിതശൈലി വഴക്കമില്ലാത്ത ഇത്തരക്കാര്‍ മാനഭംഗത്തിലും കൊലപാതകത്തിലും ഇത്തരം അസാധാരണ രീതികള്‍ പ്രയോഗിക്കുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
അതിക്രമിച്ചുകടന്ന് മാനഭംഗപ്പെടുത്തുക, അതിനെതിരെ പ്രതിരോധിക്കുമ്പോള്‍ തന്റെ സ്വാഭാവികമായ പരാക്രമരീതി പ്രകടിപ്പിക്കുക, മുന്‍പിന്‍ നോക്കാതെ കൊലപാതകത്തിലേക്ക് എത്തിക്കുക, കൊലപാതകം തന്നെ അതിക്രൂരമായി നടപ്പാക്കുക, കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍, പ്രത്യേകിച്ചും ലൈംഗിക ഭാഗങ്ങള്‍ കുത്തിക്കീറുക തുടങ്ങിയ രീതികളാണ് പല സംഭവങ്ങളിലും കാണപ്പെട്ടത്. ഡല്‍ഹിയില്‍ മാനഭംഗത്തിന് ശേഷം ബസ്സിനകത്തുണ്ടായിരുന്ന ഇരുമ്പുവടി (ലിവര്‍) കൊണ്ട് നിര്‍ഭയയുടെ മൂത്രനാളിയിലൂടെ കുത്തിയിറക്കി. ജിഷക്കും സമാനരീതിയില്‍ കത്തികൊണ്ട് ലൈംഗികാവയവം കീറിമുറിച്ചതിനാല്‍ കുടല് പുറത്തുവന്ന സ്ഥിതിയുമായിരുന്നു. കോട്ടയത്ത് ഹോട്ടലില്‍ ജോലിക്കുനിന്ന അന്യസംസ്ഥാന തൊഴിലാളി മധ്യവയസ്കരെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്നുകളഞ്ഞ സംഭവവും ഇത്തരുണത്തില്‍ സ്മരണീയമാണ്.
രാജ്യത്ത് ഏറ്റവും കൂടിയനിരക്കില്‍ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ് എന്നതാണ് ഈ കുടിയേറ്റത്തിന് മുഖ്യകാരണം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസക്കൂലി ശരാശരി 200 രൂപ മാത്രമുള്ളപ്പോള്‍ കേരളത്തിലെ ശരാശരി കൂലി 750 രൂപയാണ് എന്നതാണ് ഈ ഒഴുക്കിന് ഒരു കാരണം. 2013ലെ ഗിഫ്റ്റിന്റെ സര്‍വേ പ്രകാരം പ്രതിവര്‍ഷം 17500 കോടി രൂപ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനക്കാര്‍ കൊണ്ടുപോകുന്നുണ്ട്. അതായത് ഒരു തൊഴിലാളി എഴുപതിനായിരം രൂപ വെച്ച്. അരക്കോടിയോളം (40 ലക്ഷമെന്ന് ഔദ്യോഗിക കണക്ക്) ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും നിര്‍മാണ മേഖലയിലാണ്. കഴിഞ്ഞ മൂന്നു നാലു ദശകങ്ങളില്‍ ഗള്‍ഫിലുണ്ടായ സാമ്പത്തിക മുന്നേറ്റവും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും വീടുകളും #ാറ്റുകളുമുള്‍പ്പെടെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിന് കാരണമായി. ഇതില്‍ നല്ലൊരു പങ്കും വിവാഹിതരല്ലാത്ത യുവാക്കളാണ്. ഇവര്‍ പൊതുവെ നാട്ടിലും കുടുംബത്തിലും അനുഭവിച്ചുവരുന്ന ദാരിദ്ര്യത്തിന്റെ ഭാഗമായാണ് ഏജന്റുമാരുടെ സഹായത്തോടെ കേരളത്തിലെത്തുന്നത്. ഒരുകണക്കിന് മലയാളി മറ്റു രാജ്യങ്ങളില്‍ ചെയ്യുന്ന ജോലിക്ക് സമാനമാണ് ഇതര സംസ്ഥാനക്കാരുടെ കേരളത്തിലെ തൊഴില്‍ ഇടങ്ങള്‍. മുന്‍കാലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയാണ് താഴെക്കിടയിലെ തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ആ സംസ്ഥാനത്ത് ഇടക്കാലത്തുണ്ടായ വ്യാവസായിക വളര്‍ച്ച അവരുടെ വരവ് കുത്തനെ കുറച്ചു. കൊച്ചി, പാലക്കാട്ടെ കഞ്ചിക്കോട് പോലുള്ള വ്യവസായ മേഖലയിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വരെയും ഇതരസംസ്ഥാനത്തൊഴിലാളികളുടെ കടന്നുകയറ്റമാണ്് കേരളത്തില്‍. മലയാളിക്കാകട്ടെ ഏറ്റവും കായികമായി പണി ചെയ്യാന്‍ കിട്ടുന്ന ഇക്കൂട്ടരെ ഒഴിവാക്കാനാകുകയുമില്ല. പാലക്കാട്ടെ നെല്‍കൃഷിയില്‍ നടീല്‍ പോലുള്ള തൊഴിലുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പശ്ചിമബംഗാള്‍, ഒറീസ, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, അസാം തുടങ്ങി ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് ഇക്കൂട്ടര്‍. ഇതില്‍ മുന്നില്‍ ബംഗാളും (20 ശതമാനം) അസാമും (17.28), ഉത്തര്‍പ്രദേശുമാണ് ( 14.83). ഇടതുപക്ഷ സര്‍ക്കാര്‍ മുപ്പത്തിനാലുകൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ വ്യവസായ-കാര്‍ഷിക തൊഴില്‍ മേഖലയോട് കാട്ടിയ കടുത്ത അനാസ്ഥയാണ് ഈ കുടിയേറ്റത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
ഒരു കണക്കനുസരിച്ച് എറണാകുളത്ത് എട്ടു ലക്ഷവും കോഴിക്കോടും പാലക്കാടും നാലുലക്ഷം വീതവും തിരുവനന്തപുരത്ത് ഏഴര ലക്ഷവും മറ്റുജില്ലകളിലായി ഇരുപത് ലക്ഷവും ഇതര സംസ്ഥാനതൊഴിലാളികളാണ് നിലവിലുള്ളത്. ഇവരുടെ രജിസ്ട്രേഷന്, തൊഴില്‍, കുടുംബ വിലാസം തുടങ്ങിയവയും താമസ സൗകര്യങ്ങളും അടുത്ത കാലത്തു മാത്രമാണ് നമ്മുടെ പരിഗണനയില്‍ വന്നിട്ടുള്ളത്. പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതെല്ലാമാണ് സ്ഥിതിയെങ്കിലും കേരളത്തിന്റെ സുരക്ഷയില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ മലയാളി കുടുംബങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതേസമയം ബഹുഭൂരിപക്ഷവും സമാധാനപ്രിയരാണ്. അവരെയെല്ലാവരെയും സംശയത്തോടെ വീക്ഷിക്കപ്പെടുന്ന നില ഉണ്ടാകാനും പാടില്ല.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

