Video Stories
ആര്.സി.ഇ.പി ഇന്ത്യയുടെ അന്തകന്‍
കെ.എന്‍.എ ഖാദര്‍
2020 ന്റെ ആരംഭത്തോടെ ഇന്ത്യ മറ്റൊരു സ്വതന്ത്ര വ്യാപാരക്കാരാറില്‍ കൂടി ഒപ്പുവെക്കുകയാണ്. RCEP (Regional Comprehensive Economic Partnersh- ip) അഥവാ മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍. ആസിയാന്‍ (ASEAN) ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പത്തു രാഷ്ട്രങ്ങളായ ഇന്തോനേഷ്യ, തായ്ലാന്ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മ്യാന്മര്, ബ്രൂണെ, കമ്പോഡിയ, ലാവോസ് എന്നിവയും അവരുമായി സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള (FTA) ആസ്ത്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളുമാണ് പുതിയ കരാറിലെ അംഗങ്ങള്‍. പതിനാറു രാഷ്ട്രങ്ങള്‍ ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ 45 ശതമാനം, ലോക വ്യാപാരത്തിന്റെ 30 ശതമാനം, പ്രത്യക്ഷ വിദേശ നിക്ഷേപ (FDI) ത്തിന്റെ 26 ശതമാനം, ജി.ഡി.പി യുടെ 25 ശതമാനം എന്നിങ്ങനെ വരും.
ഈ കരാര്‍ സംബന്ധിച്ച ആദ്യ നിര്‍ദേശം ഉയര്‍ന്നുവന്നത് 2012 ലാണ്. ഇതിനുശേഷം 24 തവണ വിവിധ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ചര്‍ച്ചകള്‍ നടത്തി. മന്ത്രിതല ചര്‍ച്ചകള്‍ തന്നെ എട്ട് തവണ നടന്നു. കരാറില്‍ ഉള്‍പ്പെടുന്ന സുമാര്‍ 18 അധ്യായങ്ങളിലായി ചരക്കുകള്‍, സേവനങ്ങള്‍, മൂലധന നിക്ഷേപം, സാമ്പത്തിക സഹകരണം, സാങ്കേതിക സഹകരണം, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിലുള്ള പങ്കാളിത്ത വ്യവസ്ഥകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. 1994 ഏപ്രില്‍ മാസം 15 ന് മൊറോക്കോയിലെ മരാക്കേഷില്‍ ഒപ്പു വെച്ച 23000 പേജുകളുള്ള ആറ് കരാറുകളും അനുബന്ധ വ്യവസ്ഥകളും വിശദീകരണവും ഉള്‍ക്കൊള്ളുന്ന ഗാട്ട് കരാറില്‍ ലോകത്തിലെ ഏതാണ്ട് മുഴുവന്‍ രാജ്യങ്ങളും പങ്കാളികളാണ്. ഒപ്പുവെക്കുന്ന വേളയില്‍ 116 രാഷ്ട്രങ്ങളാണ് ഉണ്ടായിരുന്നത്. ചൈന ആദ്യഘട്ടത്തില്‍ വേര്‍പെട്ടു നിന്നെങ്കിലും 2001 മുതല്‍ ഗാട്ട് കരാറിന്റെ ഭാഗമായി ചേരുകയുണ്ടായി. അതിനെത്തുടര്‍ന്ന് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക കവാടങ്ങള്‍ പരസ്പരം മലര്‍ക്കെ തുറന്നിട്ടു. അതിര്‍ത്തികള്‍ തകര്‍ത്തു കൊണ്ട് കൊടുങ്കാറ്റുപോലെ സമ്പത്തും നയനിലപാടുകളും വിവിധ രാഷ്ട്രങ്ങളിലേക്കു ഒഴുകിയെത്തി. ഏകധ്രുവ ലോകം അതോടെ പിറന്നു. തൊഴില്‍ മേഖലകളും തൊഴിലാളി സംഘടനകളും ദുര്‍ബലമായി. ഓരോ രാജ്യങ്ങളും അവിടങ്ങളില്‍ നിലനിന്നിരുന്ന സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കി. കാലാകാലങ്ങളായി തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ അവര്‍ക്ക് നഷ്ടമാക്കിക്കൊണ്ടാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ ആഗോളവത്കൃത ലോകത്തിനുവേണ്ടി പടച്ചെടുത്തത്. ഉദാരീകരണവും സ്വകാര്യവത്കരണവും ലോക സമ്പദ് വ്യവസ്ഥക്കുമേല്‍ തങ്ങളുടെ കൊടികള്‍ നാട്ടി ഉയര്‍ത്തി. സാധാരണക്കാര്‍ ജീവിത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകി. ഭൂഗോളത്തിലെ മനുഷ്യജീവിതം കഴുത്തറപ്പന്‍ സ്വഭാവമുള്ളതായി മാറി. കിടമത്സരങ്ങള്‍ വ്യാപകമായി. അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്ന പുതിയ മുദ്രാവാക്യം രാഷ്ട്രത്തലവന്മാര് ഏറ്റെടുത്തു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും രാഷ്ട്രീയ കക്ഷികളും അടരാടാന്‍ ആയുധങ്ങളില്ലാതെ പുതിയ സമ്പദ് വ്യവസ്ഥക്ക് കീഴടങ്ങി. ജീവിതം വഴിമുട്ടിയപ്പോള്‍ അനേക ലക്ഷം കൃഷിക്കാര്‍ ഉള്‍പ്പെടെ ആത്മഹത്യ ചെയ്തു. പുതിയ സാഹചര്യത്തില്‍ ആയുധ വ്യാപാരം ശക്തിപ്പെടുത്തി അസംസ്കൃത പദാര്‍ത്ഥങ്ങളും എണ്ണയും സ്വര്‍ണവും ഖനിജങ്ങളും കുന്നുകൂട്ടുവാനും വികസിത രാഷ്ട്രങ്ങള്‍ മത്സരിച്ചു. യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിച്ചു. വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ പലരും അന്യരായി. പറഞ്ഞാലനുസരിക്കാത്ത ദേശാഭിമാനികളായ രാഷ്ട്രത്തലവന്മാരെ കൊന്നൊടുക്കി പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് ഭൂവിഭവങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കയ്യടുക്കി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞു. അവിടങ്ങളില്‍ പാവ ഗവണ്മെന്റുകളെ പ്രതിഷ്ഠിച്ചു. ഏകാധിപത്യവും ഫാസിസവും വലതുപക്ഷ ശക്തികളും ഒരിക്കല്‍കൂടി ഉയര്‍ത്തെഴുന്നേറ്റു. മനുഷ്യാവകാശങ്ങളും നീതിയും ചവിട്ടിമെതിക്കപ്പെട്ടു. ജനങ്ങളുടെമേല്‍ ഭരണകൂട ഭീകരത താണ്ഡവമാടി.
ഇത്രയൊക്കെ നടന്നിട്ടും ചില രാഷ്ട്രങ്ങള്‍ സമ്പത്ത് കുന്നുകൂട്ടാനുള്ള ആര്‍ത്തിയും നവീന രീതിയിലുള്ള കൊളോണിയല്‍ ആധിപത്യ മനോഭാവങ്ങളും പുത്തന്‍ വ്യാപാരക്കരാറുകളും സാമ്പത്തിക വ്യവസ്ഥകളുമായി ഊരു ചുറ്റുകയാണ്. അതിലൊന്നാണ് മാസങ്ങള്‍ക്കകം ഒപ്പുവെക്കാന്‍ പോകുന്ന ആര്‍സെപ് എന്നു വിളിക്കാവുന്ന ഈ കരാര്‍. ഗാട്ട് കരാറിലെ വ്യവസ്ഥകളെക്കാള്‍ ചില വ്യവസ്ഥകള്‍ ഇതില്‍ കാര്‍ക്കശ്യം നേടിയിട്ടുണ്ട്. ഠഞകജട അഥവാ ഠൃമറല ഞലഹമലേറ കിലേഹഹലരൗേമഹ ജൃീുലൃ്യേ ഞശഴവെേ പ്രകാരം പ്രക്രിയാധിഷ്ഠിത പേറ്റന്റ് റേറ്റ് കാലാവധി 20 വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമാക്കാന്‍ പോകുന്നു. ഞഇഋജ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളെ ഏതെങ്കിലും രാഷ്ട്രം പിന്നീട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലും കുറ്റകരമാക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപൂര്‍വ ഇനങ്ങളില്‍പെട്ട സംരക്ഷിക്കപ്പെടേണ്ട വിത്തുകള്‍ കൈവശംവെക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശം കൃഷിക്കാര്‍ക്ക് നഷ്ടപ്പെടും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന റബര്‍, കുരുമുളക്, അടക്ക, നാളികേരം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ യഥേഷ്ടം സ്വതന്ത്രമായി ഒരു തീരുവയും കൊടുക്കാതെ ഇന്ത്യയിലേക്ക് നിരന്തരമായി ഒഴുകുന്ന സ്ഥിതി വരും. പാലും പാലുത്പന്നങ്ങളും ക്ഷീര കര്‍ഷകരുടെ ജീവിതം തകര്‍ക്കും. 15 കോടി ക്ഷീര കര്‍ഷകരുള്ള ഇന്ത്യയില്‍ നിന്ന് 0.3 ശതമാനം പാലുത്പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ അവരവരുടെ കറവപ്പശുക്കളെ ഭക്ഷണം നല്കാന് പോലുമാവാതെ അറവുശാലകളില്‍ കൊണ്ടുതള്ളേണ്ടിവരും. അവയുടെ തീറ്റ വസ്തുക്കളായ പിണ്ണാക്കുപോലും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ ഉപേക്ഷിക്കപ്പെടും. സംസ്കരിക്കപ്പെട്ട എണ്ണയും മറ്റും ധാരാളമായി വരുന്നതോടെയാണ് ഇത് സംഭവിക്കുക. 12000 ക്ഷീരകര്‍ഷകര്‍ മാത്രമാണ് ആസ്ത്രേലിയയിലുള്ളത്. ന്യൂസിലാന്‍ഡിലാകട്ടെ വെറും 6300 പേരും. അവിടങ്ങളില്‍ ലക്ഷക്കണക്കിന് ടണ്‍ പാലുത്പാദിപ്പിക്കാന്‍ ഇത്രയും പേര്‍ക്കു സാധിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളില്‍ ഇത് വ്യവസായമാണെങ്കില്‍ ഇന്ത്യയില്‍ 15 കോടി ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്. ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലെ ഒരു സ്വതന്ത്രമായ കമ്പോളം ഇതര രാഷ്ട്രങ്ങള്‍ക്ക് വേറെ എവിടെ കിട്ടും? ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കാണ് കരാര്‍ പ്രയോജനം ചെയ്യുക. ഇന്ത്യയെപ്പോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥകള് കൂടുതല്‍ തകര്‍ച്ചയിലേക്ക് നിപതിക്കും. ശക്തമായ സമ്പദ് വ്യവസ്ഥയുള്ള അമേരിക്ക മുന്‍കൈയെടുത്തു രൂപീകരിച്ച T-PP (Trans Pacific Partnership) എന്ന വ്യാപാരക്കരാറില്‍നിന്ന് അവരുപോലും പിന്മാറി സ്വന്തം സമ്പദ് വ്യവസ്ഥയെ ഊരിയെടുത്ത് രക്ഷിക്കുകയാണ് ചെയ്തത്. ഠജജ യില്‍ ചൈനയെ അംഗമാക്കാന്‍ അമേരിക്ക കൂട്ടാക്കിയിരുന്നില്ല. അക്കാരണത്താല്‍ അമേരിക്കയുമായി സാമ്പത്തിക മത്സരമുള്ള ചൈന 15 രാഷ്ട്രങ്ങളെക്കൂട്ടി പുതിയ ഒരു കരാര്‍ മുഖേന തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കമ്പോളം സൃഷ്ടിക്കുകയാണ് ഈ കരാര്‍ വഴി ചെയ്യുന്നത്. ഇതു മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. ഇതിനുമുമ്പ് ഇന്ത്യ ഒപ്പിട്ട കരാറുകളെ 5 ശതമാനം മുതല്‍ 25 ശതമാനം വരെ പ്രയോജനപ്പെടുത്താനേ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ. അക്കാരണത്താല്‍ ഇറക്കുമതി 26 ശതമാനം ആയി ഉയരുകയും കയറ്റുമതി 13 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
ഇന്ത്യയുടെ ആകെ വ്യാപാരകമ്മി 109 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതില്‍ തന്നെ ചൈനയുമായുള്ള വ്യാപാരകമ്മി 60ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. 2005 ല്‍ ആകെ വ്യാപാരകമ്മി 9 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മാത്രമായിരുന്നു. 2017 ല്‍ ഇത് 83 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴാകട്ടെ 109 ബില്യണ്‍ അമേരിക്കന്‍ ഡോളറും. കരാര്‍ പ്രകാരം കാര്‍ഷിക ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍, ടെക്സ്റ്റയില്‍സ്, ലോഹം, മരുന്നുകള്‍ എന്നിവ ചരക്കു വ്യാപാരത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇന്ത്യയിലെ 50 മില്യണ്‍ ഗ്രാമീണ ജനതക്ക് പുതുതായി തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധന്മാര് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തീരുവ പൂജ്യമാക്കുന്നതിനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എങ്കിലും ഇത് 90 ശതമാനംവരെ കുറക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇനി സെന്‍സിറ്റീവ് ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക മാത്രമെ ബാക്കിയുള്ളൂ.
ഇന്ത്യക്ക് നിലവില്‍ ചൈന ഉള്‍പ്പെടെ കരാറില്‍പെടുന്ന 11 രാജ്യങ്ങളോടും നെഗറ്റീവ് ട്രേഡ് ബാലന്‍സാണ്. നാലു രാജ്യങ്ങളുമായി മാത്രമെ പോസിറ്റീവ് ട്രേഡ് ബാലന്‍സ് ഉള്ളൂ. കരാറില്‍ ഒപ്പിട്ട ശേഷം ഏതെങ്കിലും രാഷ്ട്രങ്ങളില്‍നിന്ന് ഒരിനം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്ത്യ ആഗ്രഹിച്ചാല്‍ അതേ വസ്തു മറ്റു രാഷ്ട്രങ്ങളിലൂടെ ഇന്ത്യയിലേക്കു വരും. അതിനെ തടയാന്‍ കഴിയില്ല. ഉദാഹരണത്തിന് ദക്ഷിണ കൊറിയ ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിച്ചിരുന്ന സാംസങ് ടി.വി ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ അവിടെനിന്നും വാങ്ങാന്‍ വിമുഖത കാണിച്ചാല്‍ അവയെല്ലാം തന്നെ വിയറ്റ്നാമില്‍ വച്ച് ഉത്പാദിപ്പിച്ചതായി രേഖപ്പെടുത്തി അവര്‍ ഇന്ത്യയില്‍ വിറ്റഴിക്കും. ഏതാണ്ട് എല്ലാ ടി.വി പ്ലാന്റുകളും ഇന്ത്യയില്‍ അടച്ചുപൂട്ടി കഴിഞ്ഞു. നരേന്ദ്രമോദിയുടെ ആശ്രിതവത്സരായിരുന്ന നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍പോലും കരാറില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി. ഇതിനകം ദുര്‍ബലമായ ഓട്ടോമൊബൈല്‍ വ്യവസായ രംഗം ഇന്ത്യയില്‍ കൂടുതല്‍ തകരും. ജപ്പാനും കൊറിയയും ആ രംഗത്ത് മേധാവിത്വം പുലര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. 2005ല്‍ ചൈനയില്‍നിന്നു നാം 700 കോടി ഡോളറിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നത് 2018ല്‍ 7600 കോടി ഡോളറിന്റെതായി മാറി. ഇന്ത്യന്‍ ഭരണാധികാരികള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് ദിവസവും പുരപ്പുറത്ത് കയറി ആഘോഷിക്കുകയാണ്. എന്നാല്‍ ചൈനയും ജപ്പാനും കൊറിയയും ആസ്ത്രേലിയയും ന്യൂസിലാന്‍ഡുമൊക്കെ ഒരക്ഷരം ഉരിയാടാതെ കനത്ത നിശബ്ദതയില്‍ ലോകത്തിനാവശ്യമായ ചെറുതും വലുതുമായ ഉത്പന്നങ്ങള്‍ 24 മണിക്കൂറും ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോക കമ്പോളത്തില്‍ അവരോട് മത്സരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ സ്ഥിതിയില്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. പുതിയ കരാറില്‍ ഒപ്പുവെക്കുകകൂടി ചെയ്താല്‍ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറും. ഗോ സംരക്ഷണവാദികളും പശുരാഷ്ട്രീയക്കാരും വേറെ പണിക്കു പോകേണ്ടിവരും. മനുഷ്യര്‍ മാത്രമല്ല കന്നുകാലികളും പട്ടിണി കിടന്ന് ചത്തുകൊണ്ടേയിരിക്കും. കരാറിനുശേഷം ഇന്ത്യക്ക് ചിലയിനം വസ്തുക്കളുടെ ഇറക്കുമതി ഹാനികരമാണെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കുന്നതിന് ഓട്ടോ ട്രിഗര്‍ എന്ന വകുപ്പ് എഴുതി ചേര്‍ക്കാമോ എന്ന് അന്വേഷിച്ചിരുന്നതായി അറിയുന്നു. അതുപോലെ തീരുവ വ്യത്യാസപ്പെട്ട രീതികളില്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും ഇന്ത്യ അന്വേഷിച്ചിരുന്നുവത്രെ. അതിന് കരാറിലെ മേധാവിത്വം വഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ കൊടുത്ത മറുപടി ‘Nothing is agreed until everything is agreed’എന്നാണ്. എല്ലാ വ്യവസ്ഥകളും തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണമെന്ന് സാരം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

