Sports
ക്ലബ് വിടണമെങ്കിൽ അതിന് അനുവദിക്കണം: ബാഴ്സലോണക്കെതിരെ വിദാൽ
മെസ്സിയെപ്പോലെ മികച്ച താരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. പക്ഷേ, അദ്ദേഹത്തിനും സഹായം വേണം. ടീമിനെ മെച്ചപ്പെടുത്താനും മികച്ച ഫലം കൊണ്ടുവരാനും നല്ല കളിക്കാരെ വേണം. ഒരു താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ഒരു താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ അയാളെ മാന്യമായി പോകാൻ അനുവദിക്കുക.
സൂപ്പര്‍താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണക്കെതിരെ ആഞ്ഞടിച്ച് ടീം അംഗവും ചിലിയന്‍ രാജ്യാന്തര താരവുമായ ആര്‍തുറോ വിദാല്‍. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുന്ന ക്ലബില്‍ 13 പ്രൊഫഷണല്‍ താരങ്ങളും ബാക്കിയെല്ലാം യുവതാരങ്ങളുമാണെന്നായിരുന്നു വിദാലിന്റെ വിമര്‍ശനം. ലയണല്‍ മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒരു ചാനലിനോട് പ്രതികരിക്കവെയാണ് താരം ബാഴ്സയുടെ നിലപാടിനെതിരെ തിരിഞ്ഞത്.
ഫുട്ബോളിനെ പറ്റിയുള്ള ചിന്താഗതി തന്നെ ആദ്യമായി ബാഴ്സലോണ മാറ്റണം. ഒരുപാട് വികാസം പ്രാപിച്ച കളിയാണ് ഫുട്ബോള്‍. എന്നാല്‍ ബാഴ്സയുടെ ഡിഎന്‍എ ഇപ്പോഴും ഏറെ പിന്നിലാണ്. മറ്റ് ടീമുകളാവട്ടെ, മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് കാര്യങ്ങളില്‍ ബാഴ്സ മാറ്റംവരുത്തണം. ഫുട്ബോള്‍ ഇപ്പോള്‍ കൂടുതല്‍ വേഗതയുടേയും കരുത്തിന്റെയും കളിയാണ്. അവിടെ ചിലപ്പോഴൊക്കെ ടെക്നിക്ക് പിന്‍നിരയിലാവും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ടീമില്‍ 13 പ്രൊഫഷണല്‍ താരങ്ങളും ബാക്കി യുവതാരങ്ങളും ആവാന്‍ പാടില്ല. യുവതാരങ്ങള്‍ക്ക് അവിടെ കളിക്കാന്‍ അര്‍ഹതയില്ലെന്നല്ല. അവര്‍ ഏറ്റവും മികച്ചവരുമായി ഏറ്റുമുട്ടി അതിന് അര്‍ഹത നേടണം.” വിദാല്‍ പറഞ്ഞു.

“എല്ലാ ടീമുകളിലും 23 താരങ്ങളാണ് പരസ്പരം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഓരോ ദിവസവും അവർ മെച്ചപ്പെടുകയും വളരുകയുമാണ്. അവർ മെച്ചപ്പെടാതിരിക്കുമ്പോൾ, ഡിഎൻഎ കൊണ്ട് നിങ്ങൾക്ക് വിജയിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. മെസ്സിയെപ്പോലെ മികച്ച താരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. പക്ഷേ, അദ്ദേഹത്തിനും സഹായം വേണം. ടീമിനെ മെച്ചപ്പെടുത്താനും മികച്ച ഫലം കൊണ്ടുവരാനും നല്ല കളിക്കാരെ വേണം. ഒരു താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ഒരു താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ അയാളെ മാന്യമായി പോകാൻ അനുവദിക്കുക. കാരണം, എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്”, വിദാല്‍ കൂട്ടിച്ചേര്‍ത്തു
Sports
അമേരിക്ക വിസ നിഷേധിച്ചു; ലോകകപ്പ് നറുക്കെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്
ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
വാഷിങ്ടണ്‍: ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയുടെയും സംഘങ്ങള്‍ക്ക് വിസ അനുവദിക്കാത്ത അമേരിക്കയുടെ നിലപാടില്‍ ഫിഫ കടുത്ത പ്രതിസന്ധിയിലായി. ഡിസംബര്‍ 5-ന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇറാന് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തില്‍ നയതന്ത്രതലത്തിലും സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ വിസനിയമപ്രകാരം 12 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശനാനുമതി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉള്‍പ്പെടുന്നു. ഫിഫയുടെ പ്രത്യേക അപേക്ഷയുണ്ടായിട്ടും ഇറാന് ടീമംഗങ്ങള്‍ക്കും ഫെഡറേഷന് ഭാരവാഹികള്‍ക്കും യുഎസ് വിസ അനുവദിക്കാതെ നീങ്ങുകയായിരുന്നു.
ഇറാന് ഫുട്ബാള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ്, കോച്ചിംഗ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം അപേക്ഷിച്ചവരില്‍ നാലുപേര്‍ക്കുമാത്രമാണ് വിസ ലഭിച്ചത്. ‘എല്ലാവര്ക്കും വിസ അനുവദിച്ചില്ലെങ്കില്‍ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ല,’ എന്ന ഇറാന്റെ നിലപാട് ഇറാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കായിക വേദികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന യുഎസ് നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
അമേരിക്കമെക്സിക്കോകാനഡ സംയുക്തമായി നടത്താനിരിക്കുന്ന ലോകകപ്പില്‍ ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് പോലും യാത്രാക്രമത്തില്‍ വിസനിയമം വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ട്. വിസ നിഷേധം ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നല്കി. ഫിഫ ഇപ്പോള്‍ ഈ വിവാദത്തില്‍ ഇടപെടുമോയെന്നത് കാത്തിരിക്കുകയാണ്.
Sports
അണ്ടര്‍17 ഏഷ്യന്‍ കപ്പ്: ഇറാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് യോഗ്യത
ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.
അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി.ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.
ഇറാനാണ് മത്സരത്തിന് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ലീഡെടുത്തത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അമിറേസ വാലിപൂര്‍ ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ലഭിച്ചു. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്തേ ഇന്ത്യയ്ക്കായി വലകുലുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയം ലക്ഷ്യമിട്ട് മുന്നേറ്റം ശക്തമാക്കി. ഗുന്‍ലൈബ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന സമയത്ത് ഇറാനെ പ്രതിരോധിച്ച് ഇന്ത്യന്‍ യുവസംഘം വിജയവും ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.
News
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്ബിന് ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports20 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

