kerala

ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു, യുവതി അറസ്റ്റില്‍

By webdesk11

October 04, 2023

ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കടത്തിയശേഷം സ്വര്‍ണവും പണവും കവര്‍ന്ന യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. മറ്റു രണ്ടുപേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

സെപ്റ്റംബര്‍ 24ന് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിലാണ് സംഭവം. ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും യുവതി മോഷ്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ജ്യോത്സ്യനെ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തിയത്.

പ്രതിയെ ഫേസ്ബുക്ക് വഴിയാണ് ജോത്സ്യന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് തന്ത്രപൂര്‍വ്വം സൗഹൃദം സ്ഥാപിച്ച ശേഷമാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തിയെന്നാണ് പരാതി.