ദുബൈ: ദുബൈയില്‍ ജയിലില്‍ കഴിയുന്ന വ്യവസായിയും അറ്റ്‌ലസ് ജ്വല്ലേഴ്‌സ് ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. പ്രമുഖ അറബി വ്യവസായി ബാങ്ക് അധികൃതരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണ് വിവരം. ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയാറായതായാണ് വിവരം. ബാങ്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സാവകാശം തേടിയിട്ടുമുണ്ട്. എന്നാല്‍ രാമചന്ദ്രന്‍ ജയില്‍ മോചിതനായ വിവരം അറ്റ്‌ലസ് ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ബര്‍ദുബായിലെ വസതിയിലുള്ള രാമചന്ദ്രന്‍ തന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

atlas-ramachndran-nair2-19-1497871962

സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. രാമചന്ദ്രന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും വായ്പകള്‍ തിരിച്ചടക്കാതെയും വന്നപ്പോഴാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ദുബൈ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.