കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ വാഹനത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം. രവിപുരത്തെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ലുകളാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ചാണ് കാറിന്റെ ചില്ല് ഇടിച്ചു തകര്‍ത്തത്. മേയറുടെ വീട്ടിലെയും സമീപത്തെ സ്ഥാപനങ്ങളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല.