Connect with us

kerala

നഞ്ചിയമ്മയുടെ കുടുംബ ഭൂമി: ആദിവാസിഭൂമി കൈവശക്കാർക്ക് അനുകൂലമായ സബ് കളക്ടറുടെ ഉത്തരവ് പാലക്കാട് ജില്ലാ കലക്ടർ റദ്ദാക്കി

ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസിൽ ഈ ഉത്തരവ് വഴിത്തിരിവാണ്.

Published

on

ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബ ഭൂമി കേസിൽ വഴിത്തിരിവായി പാലക്കാട് ജില്ലാ കളക്ടർ ഡോ.എസ് ചിത്രയുടെ ഉത്തരവ്.ആദിവാസിഭൂമി കൈവശക്കാർക്ക് അനുകൂലമായിരുന്ന പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ പ്രകാരമുള്ള ഒറ്റപ്പാലം സബ് കളക്ടറുടെ ഉത്തരവ് പാലക്കാട് ജില്ലാ കലക്ടർ റദ്ദാക്കി.നഞ്ചിയമ്മയുടെ ടി.എൽ.എ കേസുള്ള ഭൂമി പരിശോധിക്കണമെന്നാണ് കലക്ടറുടെ ഉത്തരവ് അതിന് ഒറ്റപ്പാലം സബ് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത് കേസ് പുനപരിശോധിക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകി.ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസിൽ ഈ ഉത്തരവ് വഴിത്തിരിവാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending