Connect with us

award

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Published

on

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ.ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഇ.സന്തോഷ്കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ രചനകളുടെയും ഭൂമിക എന്നുണ്ടെങ്കിലും അവ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കുന്നത് മാനുഷികമായ അവസ്ഥകളുടെ അതിവിശാലമായ പരിസരത്തെയാണ്. അതിരുകളില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെ മുറിവുകള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കഥാകൃത്ത് തന്റെ ദേശത്തിന്റെ മിത്തുകളേയും ചരിത്രത്തെയും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

മണ്ണില്ലാത്തതുകൊണ്ട് ഒറ്റമുറിയില്‍ ഒരു മൃതദേഹം അടക്കം ചെയ്യുകയും അതിനുമേല്‍ നവദമ്പതികള്‍ക്കായുള്ള മണിയറ ഒരുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ‘മീന്റെ വാലേല്‍ പൂമാല.’ അത് മരണത്തെയും കവിഞ്ഞു മുന്നോട്ടുപോകുന്ന ജീവിതത്തിന്റെ സഞ്ചാരത്തെ ചിത്രീകരിക്കുന്നു. ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥയില്‍ വിശ്വാസവും ജീവിതവും കൂടിക്കലരുന്നതു നാം കാണുന്നു. നഷ്ടബോധത്തെക്കുറിച്ചുള്ള ഒരു വ്യസനസങ്കീര്‍ത്തനം പോലെ രചിക്കപ്പെട്ട ഈ കഥ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥകളിലൊന്നാണ്. ‘ആമ്പല്‍പ്പാടത്തെ ചങ്ങാടം,’ ‘കുളിപ്പുരയിലെ രഹസ്യം,’ ‘അരയന്നം’ എന്നീ കഥകളില്‍ രതിയുടെ മോഹിപ്പിക്കുന്ന പക്ഷികള്‍ നിര്‍ത്താതെ ചിറകടിക്കുന്നതു കേള്‍ക്കാം.

അയത്‌നലളിതമായൊരു ഗദ്യം ഷനോജിന്റെ ആസ്തിയാണ്. സങ്കടഭരിതമായ നര്‍മ്മം അതിന്റെ അടിയൊഴുക്കായി ഭവിക്കുന്നു. കഥാപാത്രചിത്രീകരണങ്ങളിലെ മികവാണ് ‘കാലൊടിഞ്ഞ പുണ്യാള’നിലെ എല്ലാ കഥകളേയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. നമുക്ക് ഏറെ പരിചിതരാണെന്നു തോന്നുമ്പോഴും ഷനോജിന്റെ കഥകളിലെ മനുഷ്യരില്‍ അനന്യമായ ചില സ്വഭാവസവിശേഷതകള്‍ കാണാന്‍ സാധിക്കും.

സജീവമായ നമ്മുടെ കഥാരംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥാസമാഹാരം, മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കും.

വിജേഷ് എടക്കുന്നി
ചെയർമാൻ, അയനം

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
ഇ.സന്തോഷ്കുമാർ, സി.എസ്.ചന്ദ്രിക,വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി

ഷനോജ് ആർ.ചന്ദ്രൻ

ആലപ്പുഴ ജില്ലയിലെ പുല്ലങ്ങടിയിൽ ജനനം. മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, കേരള സംസ്ഥാന അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായ ഒരു ബാർബറിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്

ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

Published

on

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.

ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.

ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Continue Reading

award

ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ

42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

Published

on

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

Continue Reading

award

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാലിന്‌

Published

on

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ  കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

Trending