kerala
കേരളത്തില്‍ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേള; രമേശ് ചെന്നിത്തല
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രമിനല്‍ കുറ്റമെടുക്കുന്നതിനും ആചാര സംരക്ഷണത്തിനും യുഡിഎഫ് നിയമനിര്‍മ്മാണം നടത്തും
മലപ്പുറം: ഭരണഘടനാ തത്വങ്ങളെയും സുപ്രീംകോടതി വിധിയേയും കാറ്റി പറത്തിക്കൊണ്ട് നൂറുകണക്കിനാളുകളെ പിന്‍വാതില്‍ വഴി നിയമിക്കുകയും അങ്ങനെ നിയമിച്ചവരെ സ്ഥിപ്പെടുത്തുകയും ചെയ്യുകയും ചെയ്യുന്ന അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. സി.ഡിറ്റില്‍ 114 പേരെയാണ് കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയത്. കെല്‍ട്രോള്‍, കില, വ്യവസായ വകുപ്പില്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, മത്സ്യഫെഡ്, മെഡിക്കല്‍ സപ്ലൈസ് കോര്പ്പറേഷന്, സാക്ഷരതാ മിഷന്, തുടങ്ങിയ എല്ലായിടത്തും മത്സരിച്ച് സ്ഥിരപ്പെടുത്തല്‍ നടക്കുകയാണ്. നിയമവിരുദ്ധമാണെന്ന വകുപ്പു സെക്രട്ടറിമാരുടെ എതിര്‍പ്പ് മറി കടന്നാണ് മന്ത്രിസഭ ഈ സ്ഥിരപ്പെടുത്തല്‍ നടത്തുന്നത്. സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്നിയമനം നല്‍കിയത് മുന്‍ എം.പി. എം.ബി. രാജേഷിന്റെ ഭാര്യയെയാണ്. ലിസ്റ്റ് അട്ടിമറിച്ചാണ് ഈ നിയമനം നടത്തിയെന്ന് ആ ഇന്റര്‍വ്യൂവില്‍ സബ്ജര്റ് എക്സ്പെര്‍ട്ടുമാരായി പങ്കെടുക്കുന്ന മുന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. മറ്റ് രണ്ടുപേര്‍ വി.സി.യ്ക്ക് പരാതി നല്കി. യോഗ്യരായവരെ തഴഞ്ഞ് പാര്‍ട്ടി ബന്ധുക്കള്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കും നിയമനം നല്‍കുകയാണ്. സി.പി.എം. നേതാക്കളുടെ ഭാര്യമാര്‍ക്കെല്ലാം യൂണിവേഴ്സിറ്റികളില്‍ നിയമനം നല്‍കുകയാണ്. നേരത്തെ എം.എന്‍.ഷംസീറിന്റെ ഭാര്യയെ കണ്ണൂരും കോഴിക്കോട്ടും ചട്ടങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ ശ്രമം നടന്നു. കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമനം നല്കി. പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നിയമനം നല്കിയതും വിവാദമായിരുന്നു. കിലയില്‍ ബന്ധുനിയമനങ്ങളുടെ മേള തന്നെയാണ് നടക്കുന്നത്. പി.എസ്.സി.യ്ക്ക് വിടാത്ത സ്ഥാപനങ്ങളില്‍ അവിടത്തെ ഭരണപരമായ പ്രവര്‍ത്തികള്‍ സുഗമമാക്കാനാണ് താത്ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് എന്നണ് മുഖ്യമന്ത്രി പറയുന്നത്. അത് തെറ്റാണ്. മുഖ്യമന്ത്രി അസത്യം പറയുന്നു. പി.എസ്.സി.യ്ക്ക് വിട്ട സ്ഥാപനങ്ങളില്‍ തന്നെയാണ് താത്ക്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടക്കുന്നത്. സര്‍വ്വകലാശാലകളിലെ നിയമനം യു.ഡി.എഫ്. സര്‍ക്കാര്‍ പി.എസ്.സി.യ്ക്ക് വിട്ടതാണ്. മത്സ്യഫെഡും പി.എസ്.സി.ക്ക് വിട്ടതാണ്. അവിടെയെല്ലാം നിയമനമേള നടക്കുന്നു. നിയമനങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ ഈ നിയമനങ്ങള്‍ സംബനധിച്ച ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് സ്ഥിരപ്പെടുത്തുന്നതെന്ന് മന്ത്രി ഇ.പി. ജയരാജനും സി.പി.എം. ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും പറയുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള പാവങ്ങളെ ചവിച്ചിമെതിക്കുമ്പോള്‍ മാനുഷിക പരിഗണന ഇല്ലേ? പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലി ലഭിക്കാതെ കാരക്കോണത്ത് ആത്മഹത്യചെയ്ത അനുവിന്റെ കാര്യത്തില്‍ മാനുഷിക പരിഗണന ഇല്ലായിരുന്നല്ലോ. പി.എസ്.സി. വഴി റെക്കോര്‍ഡ് ആളുകള്‍ക്ക് ജോലി കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പി.എസ്.സി. വഴി ഈ സര്‍ക്കാര്‍ ജോലി നല്‍കിയതായി മുഖ്യമന്ത്രി അവകാശപ്പെടുന്നത് 1,51,513 പേര്‍ക്കാണ്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയത് 1,58,680 പേര്‍ക്കാണ്. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സുപ്രീംകോടതിയിലെ കേസില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോള്‍ എന്താണ്. യുവതികളെ പ്രവേശിപ്പിക്കാമോ, ഇല്ലയോ? ഇക്കാര്യത്തില്‍ വ്യകതമായ തീരുമാനം പറയണം. ശബരിമലയില്‍ ഇപ്പോഴെന്തു പ്രശ്നമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. നേരത്തെ അവിടെ പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. അത് ബി.ജെ.പി.യെ ശക്തിപ്പെടുത്തുന്നതിനാണ്. മന്ത്രിമാരുടെ അദാലത്തില്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘനമില്ല, ഐശ്വര്യ കേരളയാത്രയിലാണ് ലംഘനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അല്പവും പാലിക്കാതെ മന്ത്രിമാരുടെ അദാലത്തുകളില്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നത് മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കണ്ടതാണ്. ആരോഗ്യമന്ത്രി തളിപ്പറമ്പില്‍ നടത്തിയ അദാലത്തില്‍ തന്നെ ഒരു പ്രോട്ടോക്കോളും പാലിച്ചില്ല. പ്രോട്ടോക്കോള്‍ പാലിക്കാതെ അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധ പോലും ഉണ്ടായി. എന്നിട്ടും ഇത്ര ലജ്ജ ഇല്ലാതെ മുഖ്യമന്ത്രിക്ക് അസത്യം പറയാന്‍ എങ്ങനെ കഴിയുന്നു. നിയമനിര്‍മ്മാണം നടത്തി ആചാരങ്ങളെ സംരക്ഷിക്കാനുളള നടപടി യുഡിഎഫ് സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുസ്ലിംലീഗിനെ സിപിഎം വിമര്‍ശിക്കുന്നതിന് പിന്നില്‍ വര്‍ഗീയമാണ്. ഞങ്ങള്‍ പാണക്കാട്ട് ചെന്ന് ചര്‍ച്ച നടത്തിയതിനെപ്പറ്റി വിജയരാഘവന് പറഞ്ഞത് മതമൗലികവാദത്തെ ശക്തിപ്പെടുന്ന പ്രവര്‍ത്തി എന്നാണ്. അത് രാഷ്ട്രീയമല്ല. തനി വര്‍ഗ്ഗീയതയാണ്. മുസ്ലിംലീഗിനെ വര്‍ഗ്ഗീയമായി ആക്രമിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയുമാണ് പിണറായിയും സി.പി.എമ്മും ചെയ്യുന്നത്. ബി.ജെ.പി.യുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ബി.ജെ.പി.യെപ്പോലും തോല്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വര്‍്ഗഗീയത് ഇളക്കിവിടുന്നത്. നാലു വോട്ടിനുവേണ്ടി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ സി.പി.എം. പോലുള്ള ഒരു പാര്‍ട്ടി ശ്രമിക്കുന്നത് അവര്‍ക്ക് തന്നെ വിനയാകുമെന്നും മുസ്ലിംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് പിടി അജയമോഹന്, കണ്‍വീനര്‍ അഡ്വ യുഎ ലത്തീഫ്, പി ഉബൈദുല്ല എംഎല്‍എ ജാഥാ സ്ഥിരാംഗങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മലപ്പുറത്തെ പൗരപ്രമുഖകരുമായും പണ്ഡിതരുമായും അദ്ദേഹം സംവാദം നടത്തി.
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ
നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News19 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

