മനാമ: രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു വരുന്നതായി ബഹ്‌റൈന്‍. രോഗവ്യാപനം കുറക്കുന്നതില്‍ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് ഒരു മാസത്തിനിടെ 45 ശതമാനം കുറഞ്ഞതായി അദ്ദേഹം പറയുന്നു.

കോവിഡ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ജനങ്ങള്‍ അത് കൃത്യമായി പാലിക്കുകയും ചെയ്തതാണ് രോഗം കുറയാന്‍ ഇടവരുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗവ്യാപനം 45 ശതമാനം കുറഞ്ഞത്.

വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപന നിരക്ക് ക്രമേണ കുറയുകയും സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.