india

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹര്‍ജി വിധി പറയുന്നത് മാറ്റി

By Chandrika Web

August 02, 2022

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് അലഹാബാദ് ഹൈക്കോടതി മാറ്റി വെച്ചു.

ലക്‌നൗ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ പഹല്‍ ഹര്‍ജിയില്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. കാപ്പനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി സിങ്, ഇഷാന്‍ ഭഗല്‍ എന്നിവരാണ് ഹാജരായത്.