ഉത്തര്‍പ്രദേശ്: അയല്‍വാസികളായ ഹിന്ദു മതസ്ഥരുടെ വീടുകള്‍ വൃത്തികേടാക്കിയെന്നാരോപിച്ച് മുസ്‌ലീം ദമ്പതികള്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഉത്തര്‍പ്രദേശിലെ ബുലന്റ്ഷര്‍ ഖുര്‍ജയിലാണ് സംഭവം. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ അടക്കമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പുറത്തായ ദൃശ്യത്തില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കാണാം. യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം പ്രവര്‍ത്തകര്‍ യുവതിയേയും മര്‍ദ്ദിക്കുന്നു. എന്നാല്‍ ഇത് തടയാന്‍ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും അവരേയും നിലത്തിട്ട് മര്‍ദ്ദിക്കുന്നതായും വീഡിയോയില്‍ വ്യക്തമാകുന്നു. ക്രൂരമര്‍ദ്ദനത്തില്‍ യുവാവിന്റെ തലക്കും മുഖത്തിനും പരിക്കേറ്റു. ചോരവാര്‍ന്നൊലിച്ച് നില്‍ക്കുന്ന യുവാവിനേയും ദൃശ്യത്തില്‍ കാണുന്നു. ഇരുപതോളം പ്രവര്‍ത്തകരെത്തിയാണ് ഇവരെ ആക്രമിച്ചത്.

സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനറുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.

watch video: