ഹൈദരാബാദ്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെടുമെന്ന് ഭയന്ന കര്‍ഷക ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം.

കന്ദുകുരി വിനോദയെന്ന 55കാരിയാണ് ആത്മഹത്യ ചെയ്തത്. മഹബൂബാബാദ് ജില്ലക്കാരിയായ ഇവരുടെ പക്കല്‍ കഴിഞ്ഞ മാസം ഭൂമി വിറ്റ വകയില്‍ അമ്പത്തഞ്ച് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. അപ്രതീക്ഷിത തീരുമാനത്തിലൂടെ പ്രധാനമന്ത്രി നോട്ടുകള്‍ നിരോധിച്ചതു മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നതായി കുടുംബം പറഞ്ഞു.

ഭൂമി വിറ്റതു വഴി ലഭിച്ച പണത്തില്‍ നിന്ന് കുറച്ച് ഭര്‍ത്താവിന്റെ മെഡിക്കല്‍ ബില്ലിനായി ചെലവഴിച്ചിരുന്നു. ബാക്കി പണമുപയോഗിച്ച് മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങാനിരിക്കെയാണ് നോട്ടുകള്‍ നിരോധിച്ചുള്ള തീരുമാനം വന്നത്.