തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയില്‍ രംഗോലി റെസ്‌റ്റോറന്റ് ടെക്‌നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. അന്ന് താല്‍ക്കാലികമായി റെസ്‌റ്റോറന്റ് അടച്ചിരുന്നു.
ഇന്നലെ ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാന്‍ഡേജാണ് ലഭിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഭക്ഷണശാലയ്‌ക്കെതിരെ നടപടിയെടുത്തത്. വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് രംഗോലി ഭക്ഷണശാലയ്‌ക്കെതിരെ ജീവനക്കാര്‍ ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ടെക്‌നോപാര്‍ക്കിലെ നൂറോളം ജീവനക്കാര്‍ക്കിടയില്‍ ജനുവരിയില്‍ കാണപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളുടെ കാരണമെന്തെന്ന അവ്യക്തത തുടരുന്നതിനിടയിലായിരുന്നു ഫെബ്രുവരിയിലെ ഈ സംഭവം നടന്നത്.
Be the first to write a comment.