Connect with us

kerala

വടകരയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; 10,5000 രൂപ പിഴ ചുമത്തി

വടകരയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Published

on

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം വടകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാതല എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി പിഴ ചുമത്തി.

വടകരയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായ ക്യാരിബാഗുകൾ, കപ്പുകൾ, ഇയർ ബഡു കൾ, സ്പൂൺ, പ്ളേറ്റുകൾ, ക്യുആർകോഡ് ഇല്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ ചുമത്തി.

വൃത്തിഹീനമായ രീതിയിൽ ഭക്ഷണ വസ്തുക്കളുടെ പാക്കിങ് നടത്തിയതിനും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്ത നിലയിൽ കണ്ടെത്തിയെതിനെ തുടർന്ന് 25000 രൂപ പിഴ ചുമത്തി. സ്വകാര്യ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നന്നാക്കുവാനും പ്ലാസ്റ്റിക് കൂട്ടിയിട്ട് എയ്റോബിക് കമ്പോസ്റ്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ഒരാഴ്ച സമയം അനുവദിച്ച് നോട്ടീസ് നൽകി .

പരിശോധനയ്ക്ക് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, വടകര മുനിസിപ്പൽ സെക്രട്ടറി എൻ കെ ഹരീഷ്, ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ, കോഴിക്കോട് ജെഡി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ വി കൃഷ്ണൻ, സ്റ്റാഫ്‌ സി ബി ദിനചന്ദ്രൻ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ടി സി പ്രവീൺ, എസ് എൻ സന്ധ്യ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി കെ ശ്രീമ, വിജിഷ ഗോപാലൻ, സി വി വിനോദ് എന്നിവർ നേതൃത്വം നൽകി. പിഴ നഗരസഭയിൽ ഒരാഴ്ചക്കകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എസ്‌കെഎസ്എസ്എഫ് സർഗലയം 10ന് ഞായറാഴ്ച; ആയിരത്തോളം മത്സരാര്‍ത്ഥികള്‍

Published

on

അബുദാബി: എസ്‌കെഎസ്എസ്എഫ് അബുദാബി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗലയം 10ന് ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ യു എ ഇ കമ്മിറ്റിക്ക് കീഴില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന പ്രവാസ പ്രതിഭകളുടെ ഇസ്ലാമിക കലാ വിരുന്നിന്റെ ഭാഗമായാണ് ഗള്‍ഫ് സത്യധാര സര്‍ഗലയം എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന കലാമാമാങ്കം 52 ഇനങ്ങളില്‍ ഏഴ് വേദികളിലായാണ് അരങ്ങേറുക.
ഇതോടെ നവംബര്‍ 27 മുതല്‍ തുടക്കം കുറിച്ച സ്റ്റേറ്റ് തല മത്സരപരിപാടികള്‍ക്ക് സമാപ്തിയാകും.

ദഫ് കളി, ദഫ് മുട്ട്, ബുര്‍ദ്ദ ആലാപനം, കഥാപ്രസംഗം, ടേബിള്‍ ടോക്ക് തുടങ്ങിയ ആകര്‍ഷണീയമായ ഗ്രൂപ്പിനങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷ്, അറബി,മലയാളം ഭാഷാ പ്രസംഗങ്ങള്‍,വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍,ഖുര്‍ആന്‍ പാരായണം, ക്വിസ്, കവിതാ പാരായണം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും പരിപാടിക്ക് മിഴിവേകും. അബൂദാബി സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആയിരത്തോളം മത്സരാര്‍ത്ഥികളാണ് സര്‍ഗലയത്തില്‍ മാറ്റുരക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, ജനറല്‍ വിഭാഗങ്ങള്‍ക്ക് പുറമെ പെണ്‍കുട്ടികള്‍ക്കുള്ള രചനാ മത്സരങ്ങളും വനിതകള്‍ക്കായുള്ള കവിതാ രചന, കാലിഗ്രാഫി, കാന്‍വാസ് പെയിന്റിംഗ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

സമാപന സെഷനില്‍ അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍, അബൂദാബി സുന്നി സെന്റര്‍, അബുദാബികെഎംസിസി എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക നേതാക്കളും വ്യാപാര വ്യവസായ പ്രമുഖരും പങ്കെടുക്കും.വിജയികള്‍ക്ക് അനുമോദന പത്രവും ട്രോഫികളും സമ്മാനിക്കും.
യുഎഇ തലത്തിലുള്ള സര്‍ഗലയം മത്സരങ്ങള്‍ ഫെബ്രവരി 18 ന് ദുബൈയില്‍ നടക്കുന്നതോടെ മാസങ്ങള്‍ നീണ്ട കലാസപര്യക്ക് സമാപനമാകും.

അബൂദാബി സുന്നീ സെന്റര്‍ നേതാക്കളായ സയ്യിദ് അബ്ദുര്‍ റഹ്‌മാന്‍ തങ്ങള്‍, കെ.പി. അബ്ദുല്‍ കബീര്‍ ഹുദവി സ്വാഗത സംഘം ഭാരവാഹികളായ മന്‍സൂര്‍ മൂപ്പന്‍, സൈദലവി ഹുദവി, അഡ്വ. ശറഫുദ്ദീന്‍, കെ.പി.എ വഹാബ് ഹുദവി, സലിം നാട്ടിക, ശാഫി ഇരിങ്ങാവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

kerala

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Published

on

മലപ്പുറം : മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം.

അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു.

മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending