Connect with us

Video Stories

സെറിക്കു വേണ്ടിയുള്ള ശ്രമം ബാര്‍സ ഉപേക്ഷിച്ചത് പി.എസ്.ജിയുടെ ഇടപെടല്‍ കാരണമെന്ന് ഏജന്റ്

Published

on

പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന് (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി. ബാര്‍സലോണയെ നിരാശപ്പെടുത്തുന്നതിനു വേണ്ടിയാണ് സെറിക്കു വേണ്ടിയുള്ള പി.എസ്.ജിയുടെ നീക്കമെന്ന് താരത്തിന്റെ ഏജന്റ് ഫ്രാങ്ക്‌ലിന്‍ മാല പറയുന്നു. വ്യവസ്ഥകളില്‍ തീരുമാനമാകാതിരുന്നതോടെ സെറിയെ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ബാര്‍സലോണ പിന്മാറി.

മിഡ്ഫീല്‍ഡറായ സെറിയുടെ 40 ദശലക്ഷം യൂറോ മൂല്യമുള്ള ട്രാന്‍സ്ഫറിന് ഫ്രഞ്ച് ക്ലബ്ബ് നീസും ബാര്‍സലോണയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ട്രാന്‍സ്ഫര്‍ കാലാവധി ദിവസങ്ങള്‍ മാത്രം ശേഷിക്കെ 26-കാരനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ബാര്‍സ നാടകീയമായി പിന്മാറി. സെറി ബാര്‍സയിലെത്താതിരിക്കാന്‍ പി.എസ്.ജി മനഃപൂര്‍വം രംഗത്തിറങ്ങിയതാണ് ഇതിനു കാരണമെന്ന് ഫ്രാങ്ക്‌ലിന്‍ മാല പറയുന്നു.

‘ബാര്‍സലോണയും നീസും തമ്മിലുള്ള ചര്‍ച്ചകള്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച ബാര്‍സ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തുകയും സാങ്കേതിക കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രംഗത്തെത്തിയ പി.എസ്.ജി, സെറിക്കു വേണ്ടി നീസിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്’ – മാല പറയുന്നു. ബാര്‍സ വാഗ്ദാനം ചെയ്തതിനേക്കാള്‍ ഇരട്ടിയോളമാണ് പി.എസ്.ജിയുടെ ഓഫര്‍ എന്നാണ് സൂചന.

പി.എസ്.ജിയുടെ മിഡ്ഫീല്‍ഡര്‍ മാര്‍കോ വെരാറ്റിക്കു വേണ്ടി ബാര്‍സ ശ്രമം തുടങ്ങിയതു മുതലാണ് ഇരു ക്ലബ്ബുകളും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്. വെരാറ്റിയെ വില്‍ക്കില്ലെന്ന് പി.എസ്.ജി വ്യക്തമാക്കിയതോടെ നെയ്മറിന്റെ കാര്യത്തില്‍ ബാര്‍സയും കടുംപിടുത്തം പിടിച്ചു. സ്വാഭാവിക ്ട്രാന്‍സ്ഫറിനു പകരം, ഏപക്ഷീയമായി ക്ലബ്ബ് വിടുന്നതിനുള്ള വ്യവസ്ഥ പ്രകാരമുള്ള വന്‍തുക കൂടി ഈടാക്കിയാണ് ബാര്‍സ നെയ്മറിനെ വിട്ടുനില്‍കിയത്. ഇതേത്തുടര്‍ന്ന് 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുക പി.എസ്.ജി മുടക്കേണ്ടി വന്നു. സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ ബാര്‍സ റയല്‍ മാഡ്രിഡിനോട് തോറ്റപ്പോള്‍ ചിരിച്ചുനില്‍ക്കുന്ന നെയ്മറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പി.എസ്.ജി പ്രകോപനം സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് സെറിയുടെ ഇടപാടിലും പി.എസ്.ജി കളിച്ചത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending