ന്യൂഡല്‍ഹി: മൊബൈല്‍ വിപണിയില്‍ പുത്തന്‍ തരംഗം തീര്‍ത്ത് റിലയന്‍സ് കുടുംബത്തില്‍ നിന്നുള്ള ജിയോ ഫോണിന്റെ ബുക്കിങ് ഇന്നാരംഭിക്കും. വൈകിട്ട് അഞ്ചര മുതലാണ് ബുക്കിങ് ആരംഭിക്കുക.

ജിയോ ഡോട്ട് കോമിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. ജിയോ സ്‌റ്റോറുകളിലും പ്രീ ബുക്കിങ് സൗകര്യമുണ്ട്. സെപ്തംബര്‍ ആദ്യ വാരത്തോടെ ഫോണ്‍ വിതരണം ചെയ്യമെന്നാണ് വിവരം.

സൗജന്യമാണെങ്കിലും ഫോണ്‍ ലഭിക്കുന്നതിന് ആദ്യം 1500 രൂപ കെട്ടിവെക്കണം. മൂന്നു വര്‍ഷത്തിനു ശേഷം ഈ തുക തിരികെ നല്‍കുമെന്നാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
പ്രീ ബുക്കിങ് സമയത്ത് 500 രൂപയും ഫോണ്‍ ലഭിക്കുമ്പോള്‍ ആയിരം രൂപയുമാണ് നല്‍കേണ്ടത്.

2.4 ഇഞ്ച് ഡിസ്‌പ്ലേ, ആല്‍ഫ ന്യൂമറിക് കിപാഡ്, എസ്.ഡി കാര്‍ഡ്, തുടങ്ങിയ ഫീച്ചറുകളുണ്ട്. കൂടാതെ ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയ ആപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. #5 അമര്‍ത്തിയാല്‍ അപായസന്ദേശം പോകുന്ന സംവിധാനവും ഫോണിലുണ്ട്. രാജ്യത്തെ 24 പ്രാദേശിക ഭാഷകള്‍ ഈ ഫോണില്‍ ലഭ്യമാണ്.

ജിയോ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ:

മൈ ജിയോ ആപ്പ് വഴി ജിയോ ഫോണ്‍ ബുക്ക് ചെയ്യാം. ആപ്പ് തുറന്ന ശേഷം പ്രീബുക്ക് നൗ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

1

ഇതില്‍ നിങ്ങളുടെ ഫോണ്‍ നമ്പറും പിന്‍കോഡും നല്‍കുക. ഇതിലൂടെ ഒരു ബുക്കിങ് ഐഡി നമ്പര്‍ ലഭിക്കും.

2

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി ഫോണ്‍ ബുക്ക് ചെയ്യണമെങ്കില്‍ അവരുടെ ഫോണ്‍ നമ്പറും പിന്‍കോഡും നല്‍കിയാല്‍ മതി.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐഡി നമ്പര്‍ നിങ്ങളുടെ ഫോണിലോ അല്ലെങ്കില്‍ ബുക്ക് ചെയ്യേണ്ട വ്യക്തിയുടെ നമ്പറിലോ ആയിരിക്കും സന്ദേശമായി ലഭിക്കുക.