മാഡ്രിഡ്:  സ്പാനിഷ് ലാലിഗയില്‍ കിരീടത്തിനായുള്ള പോരാട്ടം കനത്തു. സീസണിലെ ഏതാനും മത്സരങ്ങള്‍ മാത്രെ തീരാനിരിക്കെയാണ് കൈവിട്ടുപോയ ഒന്നാം സ്ഥാനം ബാര്‍സ തിരിച്ചു പിടിച്ചത്.

നേരത്തേ നടന്ന മത്സര ആനുകൂല്യത്തില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിരിക്കാന്‍ മാഡ്രിഡിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രാത്രി വൈകി നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതോടെ റയലിനെ മറികടന്ന് ബാര്‍സ വീണ്ടും ഒന്നാം റാങ്ക് തിരിച്ചു പിടിച്ചു.
മാഡ്രിഡ് നേരത്ത വലന്‍സിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ഒന്നാംസ്ഥാനത്തായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് ബാര്‍സ റയലിനെ മറികടന്നത്.

വിജയത്തോടെ ബാര്‍സയക്ക് 35 മത്സരങ്ങളിലായി 81 പോയിന്റായി.