പുതിയ സീസണിനൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് ഇന്ന് ആദ്യസന്നാഹ മത്സരം. ചെല്‍സിക്കെതിരെയാണ് ബാര്‍സയുടെ മത്സരം. വൈകീട്ട് നാല് മണിക്ക് ജപ്പാനിലാണ് മത്സരം. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ പുതിയ പോരാട്ടം കാഴ്ച വെക്കാനൊരുങ്ങുകയാണ് ചെല്‍സി.

ക്യാപ്റ്റന്‍ ലയണല്‍ മെസി, ലൂയി സുവാരസ് ഫിലിപ്പെ കുട്ടീഞ്ഞ്യോ എന്നിവരില്ലാതെയാണ് ബാഴ്‌സ ഇന്ന് ചെല്‍സിക്കെതിരെ ഇറങ്ങുക. ബാഴ്‌സലോണ കുപ്പായത്തില്‍ അന്റോയിന്‍ ഗ്രീസ്മാന്റെയും ഡീജോങിന്റെയും അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്ന് നടക്കുക.