ബാംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാത്ത സന്ദര്‍ഭത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കില്ലെന്ന് സൂചന. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്നേ ദിവസം വരെ നിയമസഭയിലെത്തിയിട്ടില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി രാജി വെച്ചേക്കുമെന്നാണ് സൂചന.

നാലുമണി വരെ ചര്‍ച്ചയും അതു കഴിഞ്ഞാല്‍ 6 മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കര്‍ ഇന്നലെ പ്രഖ്യാപിച്ചത്. അതേസമയം, 11 മണിക്ക് അയോഗ്യതാ ശുപാര്‍ശയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതര്‍ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാന്‍ ഒരു മാസം സമയം തരണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു.