Connect with us

crime

ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ എസ്.ഡി. പി ഐക്കാരെന്ന് വിളിച്ചു; സി.ഐക്കെതിരെ പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പരാതി നല്‍കി

Published

on

കോഴിക്കോട്: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ എസ് ഡി പി ഐക്കാരെന്ന് വിളിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പരാതി നല്‍കി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ മാറ്റാതെ പ്രദര്‍ശനം തടയുകയാണ് സി ഐ ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.

മെഡിക്കല്‍ കോളജ് സി.ഐ ബെന്നി ലാലുവിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.റിപ്പബ്ലിക് ദിനത്തില്‍ കോളജ് യൂണിയന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് തടയാനായി യുവമോര്‍ച്ചാ പ്രവര്‍ത്തകരെത്തിയതും സംഘര്‍ഷ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഡോക്യുമെന്‍ററി പ്രദര്‍ശനം പൊലീസ് തടയുകയായിരുന്നു. എസ്.ഡി.പി.ഐ ക്കാരെന്ന് വിളിച്ച്‌ വിദ്യാര്‍ഥികളോട് സി.ഐ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

crime

നിരോധിത മയക്കുമരുന്നുമായി 2 നഴ്‌സിങ് വിദ്യാര്‍ഥികള്‍ പിടിയില്‍

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

Published

on

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം വിവേകാനന്ദന റോഡിലുള്ള കരിത്തല ഭാഗത്ത് നിന്നാണ് 2പേരും പിടിയിലായത്. പുത്തന്‍ കുരിശ്, പളളിപ്പറമ്പില്‍ വീട്ടില്‍ ആല്‍ബിന്‍ റെജി(21) കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പള്ളാട്ടുതടത്തില്‍ വീട്ടില്‍ അലക്‌സ് സിറില്‍ (20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ ബി.എസ്.സി നഴ്‌സിങ് മൂന്നാം വര്‍ഷം പഠുക്കുന്ന രണ്ട് പേരും ഒരു വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.

നാട്ടിലേക്ക് വരുമ്പോള്‍ വില്‍പ്പനക്കായി കരുതല്‍ പതിവായിരുന്നു. അപ്രകാരം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ചെറുകിട ഏജന്റുമാര്‍ വഴിയാണ് ലഹരിമരുന്നുകള്‍ ഇവര്‍ വാങ്ങിയിരുന്നത്.

Continue Reading

Trending