Connect with us

kerala

‘ഇടതു സ്ഥാനാർത്ഥിയാകും എന്നത് മാധ്യമങ്ങളുടെ സൃഷ്ടി; കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹം’; ആര്യാടൻ ഷൗക്കത്ത്

Published

on

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ തള്ളി ആര്യാടൻ ഷൗക്കത്ത്. താൻ ഇടതു സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തന്റെ പിതാവിൻറെ പാരമ്പര്യമാണ്.

അവസാന നിമിഷത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത്. അങ്ങനെയുള്ള ഒരു പിതാവിൻറെ മകനാണെന്നും തൻറെ മൃതശരീരത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആര്യാടൻ ഷൗക്കത്ത്  പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലമ്പൂർ കാതോർത്തിരിക്കുകയാണ്. യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിം ലീഗും കോൺഗ്രസും, തിരഞ്ഞെടുപ്പിനായി മണ്ണും മനസ്സും ഒരുക്കി കാത്തിരിക്കുകയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല

ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വിജയിക്കും. പി വി അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

kerala

സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.

സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കി. സിപിഒ മാല എടുത്തുവെന്നാണ് അവള്‍ ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

 

Continue Reading

kerala

കേരളത്തില്‍ ഇന്ന് കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന്നും സാധ്യതയുണ്ട്.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടലിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.

ഈ മാസം 24 വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യം പ്രതീക്ഷിക്കുന്നു.

 

Continue Reading

kerala

ഐക്യരാഷ്ട്രസഭാ വിമന്‍ ശില്‍പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി

രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷി ലീഡ്‌സ്.

Published

on

കോഴിക്കോട്: ഐക്യ രാഷ്ട്രസഭയുടെ യു.എന്‍ വിമണ്‍ ഷിലീഡ്സിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്‌കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷി ലീഡ്‌സ്.

സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍ വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷിലീഡ്സ് ശില്‍പശാല മുസ്ലിം ലീഗ് വിദ്യാര്‍ത്ഥിനികളു ടെ സംഘടനയായ ഹരിതയു ടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാര്‍ തി രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്തേക്ക് വരുന്നത്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നിലവില്‍ അലയന്‍സ് യൂണിവേഴ് സിറ്റിയില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്‌കോളര്‍ കൂടിയാണ് തൊഹാനി.

കോഴിക്കോട് ലോ കോളജില്‍നിന്ന് ബി.എ എല്‍.എല്‍. ബി ബിരുദവും കോഴിക്കോട് യൂ ണിവേഴ്സിറ്റി ലോഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നടന്ന മിഡില്‍ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. എം.സി.ഡി ലോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയും വിവിധ സ്ഥാപനങ്ങളുടെ ലിഗല്‍ അഡൈ്വസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading

Trending