kerala

കുരിശുമരണ സ്മരണയില്‍ വിശ്വാസികള്‍; ഇന്ന് ദുഃഖവെള്ളി

By Akhila

April 03, 2026

തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരുന്നു. കാക്കനാട് മൌണ്ട് സെന്റ് തോമസ് ചര്‍ച്ചില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലയാറ്റൂര്‍ കുരിശുമുടിയില്‍ ദുഖവെള്ളി ദിനത്തില്‍ നിരവധി വിശ്വാസികളാണ് മല കയറുന്നത്.