ചൈന്നൈ: ബെംഗളൂരു ലഹരി മരുന്ന് കേസിലെ മുഖ്യപ്രതിയും നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ സഹോദരനുമായ ആദിത്യ സില്‍വ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റിലായത്. കര്‍ണാടക ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ് ആദിത്യക്കെതിരെ മൊഴിനല്‍കിയിരുന്നു.

സെപ്തംബര്‍ നാല് മുതല്‍ ആദിത്യ ഒളിവിലായിരുന്നു. കേസില്‍ ഇതുവരെ 12പേര്‍ അറസ്റ്റിലായി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കര്‍ണാടകകേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയത്.