Connect with us

News

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേർ പിടിയിൽ

പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. ഇസ്രാഈല്‍ പൊലീസ് ആക്രമണത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങി. ഗുരുതരമായ സംഭവമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് ഇസ്രാഈലിലെ രാഷ്ട്രീയവൃത്തങ്ങള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് യായിര്‍ ലാപ്പിഡ് നാഷണല്‍ യൂണിറ്റി ചെയര്‍മാന്‍ ബെന്നി ഗാന്റ്‌സ് എന്നിവര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ്ടും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിനെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുമായി ഈയടുത്ത് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന

നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

Published

on

മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.

മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.

Continue Reading

News

‘വൈറ്റ് ഹൗസിലേക്ക് കമ്യൂണിസ്റ്റ് വരുന്നു’; മംദാനി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയുമായുള്ള പ്രസിഡന്റ് ട്രംപിന്റെ കൂടിക്കാഴ്ച ഇന്ന്.

Published

on

ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയുമായുള്ള പ്രസിഡന്റ് ട്രംപിന്റെ കൂടിക്കാഴ്ച ഇന്ന്. ആരെയും കാണാന്‍ ട്രംപ് തയാറാണെന്നും അമേരിക്കന്‍ ജനതയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇതില്‍ ആരുടെ ഭാഗത്താണ് ശരിയെന്ന് തീരുമാനിക്കുകയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളീന ലാവിറ്റ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് മേയര്‍ നാളെ കാണാന്‍ വരുമെന്ന് പ്രസിഡന്റ് അറിയിച്ചു. അതിനനുസരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റാണ് നാളെ വൈറ്റ് ഹൗസില്‍ എത്തുന്നത്. അതിന് കാരണം അങ്ങനെയുള്ള ഒരാളെയാണ് ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുത്തതെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രംപും മംദാനിയും അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

മംദാനിയുടെ അഭ്യര്‍ഥന അംഗീകരിച്ച് നവംബര്‍ 21ന് ഓവല്‍ ഓഫിസില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. മംദാനിയുടെ കടുത്ത വിമര്‍ശകനാണ് ട്രംപ്. നവംബര്‍ നാലിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മംദാനിയുടെ വിജയം ന്യൂയോര്‍ക് നഗരത്തിന് സമ്പൂര്‍ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തെ വിമര്‍ശിച്ച മംദാനി ന്യൂയോര്‍ക് കുടിയേറ്റക്കാരാല്‍ ശക്തിപ്പെടുമെന്നും കുടിയേറ്റക്കാരന്‍ നയിക്കുമെന്നും തിരിച്ചടിച്ചു. ന്യൂയോര്‍ക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‌ലിം വംശജനുമാണ് മംദാനി.

ഫെബ്രുവരിയില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ഏറ്റുമുട്ടലിന് സമാനമായി 34 കാരനായ മമദാനിയെ 79 കാരനായ ട്രംപ് പരിഗണിക്കാന്‍ പദ്ധതിയിടുന്നുണ്ടോ എന്ന് ആന്തരികര്‍ അനുമാനിക്കുന്നു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്റെ വില 11,410 രൂപയായി ഉയര്‍ന്നു. പവന്റെ വില 160 രൂപ ഉയര്‍ന്ന് 91,280 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് 4,072.87 ഡോളറായാണ് വില കുറഞ്ഞത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി. യു.എസ് ജോബ് ഡാറ്റ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതീക്ഷിച്ചത്ര തിരിച്ചടി ഉണ്ടാകാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വീണ്ടും വിരളമായത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. പവന്റെ വിലയില്‍ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 91,120 രൂപയായാണ് കുറഞ്ഞത്.

Continue Reading

Trending