സിനിമയില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് നടി ഭാമ മനസ്സുതുറക്കുന്നു. നേരത്തെ ഭാമ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കാരണം വ്യക്തമാക്കി ഭാമ രംഗത്തുവന്നിരിക്കുന്നത്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതാണ് സിനിമയില്‍നിന്നുള്ള പിന്‍മാറ്റത്തിന് കാരണമെന്ന് ഭാമ പറയുന്നു. സ്ത്രീ പ്രാധാന്യമുള്ള കഥാപത്രങ്ങള്‍ ലഭിക്കുന്നില്ല. കഥാപാത്രങ്ങളെല്ലാം നായകപ്രാധാന്യമുള്ളവയായിരുന്നു. നായികമാര്‍ക്ക് ഒട്ടും പ്രാധാന്യമില്ലാത്ത ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തുകയാണെന്നും ഭാമ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടാവില്ലെന്നും ഭാമ വ്യക്തമാക്കി.