News
തോക്ക് നിയന്ത്രണ നിയമത്തിന് അംഗീകാരം നല്കി ബൈഡന്
അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്ക് നിയന്ത്രണ നിയമത്തിനായി കൊണ്ടുവന്ന ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെച്ചു.
വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്ക് നിയന്ത്രണ നിയമത്തിനായി കൊണ്ടുവന്ന ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെച്ചു. രണ്ടു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് ബൈഡന് ബില്ലില്‍ ഒപ്പുവെച്ചത്.
നേരത്തെ യുഎസ് സെനറ്റ് തോക്ക് നിയന്ത്രണ ബില്‍ പാസാക്കിയിരുന്നു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റ്സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലില്‍ അനുകൂല നിലപാടെടുത്തു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യുഎസില്‍ നിയന്ത്രണമുണ്ടാകും.
1994ലായിരുന്നു യുഎസില്‍ തോക്ക് നിയമം നിലവില്‍വന്നത്. പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന് യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു സെനറ്റില്‍ ബില്‍ പാസായത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന് അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. തോക്ക് നിര്‍മ്മാണ കമ്പനികള്‍ക്ക് യുഎസില്‍ കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 2005ലാണ് ഈ നിയമം നിലവില്‍ വന്നത്. യുഎസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
india
കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര് മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന് പിന്നാലെ എക്സ്പ്രസ്വേയില് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.
india
58 ലക്ഷം പേര് പുറത്താകും? ബംഗാളില്‍ SIR കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തിനു ശേഷം കരട് വോട്ടര്‍ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 58 ലക്ഷത്തിലധികം പേരുകള്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ ഏഴു കോടിയിലധികം വോട്ടര്‍മാരാണ് നിലവില്‍ ഉള്ളത്. 90,000-ത്തിലധികം ബിഎല്‍ഒമാരാണ് എസ്ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു.
അതേസമയം കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. ഇതു വരെ 2,78,07,680 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.84 ശതമാനമാണിത്. തിരിച്ചുവരാത്ത ഫോമുകളുടെ എണ്ണം 25,07,675 ആയി ഉയര്‍ന്നു. യോഗം ചേരാത്ത ബൂത്തുകളില്‍ BLO-BLA ഇന്ന് ചേര്‍ന്ന് ASD ലിസ്റ്റുകള്‍ കൈമാറും. പൂരിപ്പിച്ച ഫോമുകള്‍ കൈവശമുള്ളവര്‍ അടിയന്തരമായി തിരികെ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; ഇടതുമുന്നണി യോഗം ഇന്ന്
ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു. തിരിച്ചടിയുടെ കാരണങ്ങളാകും യോഗത്തില്‍ ചര്‍ച്ചചെയുക. അതേസമയം തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്നും വ്യക്തമാക്കിയിരുന്നു. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.
അതിനിടെ, എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊല്ലം കോര്‍പറേഷനിലെ തോല്‍വി ഗൗരവപൂര്‍ണമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala17 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india10 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala15 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala15 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india12 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
